എ ടീം പരമ്പര: വിൻഡീസ് 228ന് പുറത്ത്
text_fieldsനോർത്ത് സൗണ്ട് (ആൻറിഗ്വ): എ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പോരാട്ടത്തിലെ ആദ്യ കളിയി ൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് മുൻതൂക്കം. ആതിഥേയരെ ആദ്യ ഇന്നിങ്സിൽ 228ന് പുറ ത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തു. അഭിമന്യൂ ഇൗശ്വരനാണ് (28) പുറത്തായത്. പ്രിയങ്ക് പാഞ്ചലും (31) ശുഭ്മൻ ഗില്ലും (9) ആണ് ക്രീസിൽ.
നേരത്തേ 62 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ ഷഹ്ബാസ് നദീമാണ് വിൻഡീസിനെ ഒതുക്കിയത്. പേസർ മുഹമ്മദ് സിറാജും ലെഗ്സ്പിന്നർ മായങ്ക് മാർകണ്ഡെയും രണ്ടു വിക്കറ്റ് വീതമെടുത്തു. ജെറെമി സോളൊസാനോ (9), മോചിൻ ഹോഡ്ജ് (16), ഷംറാഹ് ബ്രൂക്സ് (12), റോസ്റ്റൺ ചേസ് (25), ജഹ്മർ ഹാമിൽട്ടൺ (16) എന്നിവർ പിടിച്ചുനിൽക്കാനാവാതെ മടങ്ങിയതോടെ അഞ്ചിന് 97 എന്ന നിലയിൽ വൻ തകർച്ച മുന്നിൽകണ്ട വിൻഡീസിനെ റഹ്കീം കോൺവാളും (59) ജെർമെയ്ൻ ബ്ലാക്ക്വുഡും (53) ചേർന്ന് കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും 98 റൺസ് േചർത്തു.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി മലയാളി പേസർ സന്ദീപ് വാര്യർ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നുണ്ട്. സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നവ്ദീപ് സെയ്നിക്കു പകരക്കാരനായി അവസരം ലഭിച്ച സന്ദീപ് വെള്ളിയാഴ്ച വിൻഡീസിലേക്ക് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
