Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാഞ്ചസ്​റ്ററിൽ കണ്ണീർ, ...

മാഞ്ചസ്​റ്ററിൽ കണ്ണീർ, ലോക കപ്പ്​ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്​

text_fields
bookmark_border
മാഞ്ചസ്​റ്ററിൽ കണ്ണീർ, ലോക കപ്പ്​ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്​
cancel

മാ​ഞ്ച​സ്​​റ്റ​ർ: 133 കോടി ഇന്ത്യക്കാരുടെ ലോക കപ്പ്​ മോഹങ്ങൾ കടപുഴക്കി ലോഡ്​സിലെ സ്വപ്​ന ഫൈനൽ കാണാതെ ഇന്ത ്യ സെമിയിൽ 18 റൺസിന്​ തോറ്റ്​ പുറത്തായി. ന്യൂസിലൻഡ്​ ഉയർത്തിയ 240 റൺസിൻെറ വിജയലക്ഷ്യത്തിനു മുന്നിൽ അവസാനം വരെ പെ ാരുതിയാണ്​ ഇന്ത്യ കീഴടങ്ങിയ്​. 1983 ൽ കരീബിയൻ കരുത്തിനെ അട്ടിമറിച്ച്​ കപിൽ ദേവും കൂട്ടരും മുത്തമിട്ട ലോകകപ്പ്​ ചരിത്രം ആവർത്തിക്കാമെന്ന വിരാട്​ ​കോഹ്​ലിയുടെ ആഗ്രഹം സഫലമായില്ല. സ്​കോർ: ന്യൂസിലൻഡ്​ 50 ഓവറിൽ എട്ട്​ വിക്കറ് റിന്​ 239. ഇന്ത്യ 49.3 ഓവറിൽ 221ന്​ ആൾ ഔട്ട്​. കളി തീരുമ്പോൾ മൂന്ന്​ പന്ത്​ പിന്നെയും ബാക്കിയുണ്ടായിരുന്നു.

സെമിയിലെ ഇ ന്ത്യൻ തോൽവിയിൽ പ്രതിഷേധിച്ച്​ ജലന്ധറിൽ കളിക്കാരുടെ പോസ്​റ്റർ കത്തിക്കുന്ന ആരാധകർ

മ ുൻനിര അതിശയകരമായി തകർന്നടിഞ്ഞപ്പോൾ വാലറ്റത്ത്​ രവീന്ദ്ര ജദേജ മഹേന്ദ്ര സിങ്​ ധോണിക്കൊപ്പം നടത്തിയ പോരാട ്ടത്തിനും ഇന്ത്യയെ വിജയതീരമെത്തിക്കാനായില്ല. 59 പന്തിൽ 77 റൺസെടുത്ത്​ ഉജ്ജ്വലമായ ചെറുത്തു നിൽപ്പാണ്​ ജദേജ കാഴ് ​ചവെച്ചത്​. 59 പന്ത്​. നാല്​ വീതം സിക്​സറുകളും ഫോറും. വീരോചിതമായിരുന്നു ജദേജയുടെ പോരാട്ടം. മറുവശത്ത്​ നങ്കൂര മിട്ട്​ കളിച്ച ധോണി 72 പന്തിൽ 50 റൺസെടുത്തു. ജദേജയും ധോണിയും അടുത്തടുത്ത്​ പുറത്തായതാണ്​ കളി ഇന്ത്യയുടെ വരുതിയ ിൽ നിന്ന്​ ന്യൂസിലൻഡുകാർ തട്ടിയെടുത്തത്​. ഇരുവരും ചേർന്ന്​ ഏഴാം വിക്കറ്റിൽ പടുത്തുയർത്തിയത്​ സ്വപ്​നസമാനമാ യ 116 റൺസിൻെറ കൂട്ടുകെട്ട്​.

ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയെ സമാശ്വസിപ്പിക്കുന്ന കിവീസ്​ നായകൻ കെയ്​ൻ വില്ല്യം സൺ

ധോണി മാജിക്​ ആവർത്തിച്ചില്ല

ഏഴാമനായി ജദേജ പുറത്താകുമ്പോൾ പ ിന്നെയുമുണ്ടായിരുന്നു 13 പന്തുകൾ. ജയിക്കാൻ വേണ്ടത്​ 32 റൺസ്​. മറുവശത്ത്​ നിൽക്കുന്നത്​ ഇത്തരം പ്രതിസന്ധികളിൽ അന ായാസം വിജയമെത്തിച്ച്​ പരിചയമുള്ള സാക്ഷാൽ മഹേന്ദ്ര സിങ്​ ധോണി. ഇതിനെക്കാൾ കടുത്ത ലക്ഷ്യങ്ങൾ എത്രയോ അനായാസം താണ്ടി ഇന്ത്യയെ വിജയത്തിലേറ്റിയിട്ടുണ്ട്​ ധോണി മാജിക്​. ലക്ഷ്യം രണ്ടോവറിൽ 31 റൺസ്​. ഓഫ്​ സ്​റ്റംപിന്​ പുറത്ത്​ അൽപം വൈഡായി കുത്തി പൊങ്ങി വന്ന ലോക്കീ ഫെർഗൂസൻെറ ആദ്യ പന്ത്​ കവർ ബാക്​വേഡ്​ പോയൻറിന്​ മുകളിലൂടെ മനോഹരമായ സിക്​സർ. അതിലൊരു ഹെലിക്കോപ്​റ്റർ ഷോട്ടിൻെറ ഛായയുണ്ടായിരുന്നു. സ്വന്തം സ്​കോർ 49ൽ എത്തിച്ച ധോണി പണി തുടങ്ങിയെന്ന്​ എല്ലാവരും ഉറപ്പിച്ച നിമിഷം. അടുത്ത പന്തിൽ റണ്ണൊന്നുമില്ല. അടുത്ത പന്തിൽ സിംഗിൾ പൂർത്തിയാക്കി അർധ സെഞ്ച്വറി തികച്ച ധോണി രണ്ടാം റണ്ണിന്​ ഓടിയതാണ്​. പക്ഷേ, മാർട്ടിൻ ഗപ്​റ്റിലിൻെറ നേരിട്ടുള്ള ഏറ്​ സ്​റ്റംപിളക്കുമ്പോൾ നേരിയ വ്യത്യാസത്തിന്​ ധോണിയുടെ ബാറ്റ്​ ക്രീസിന്​ പുറത്തായിരുന്നു. പിന്നെ എല്ലാം ചടങ്ങ്​ മാത്രമായിരുന്നു. ഭുവനേശ്വർ കുമാറിൻെറ കുറ്റി ഫെർഗൂസൻ തെറിപ്പിച്ചപ്പോൾ യുസ്​വേന്ദ്ര ചഹലിനെ വിക്കറ്റ്​ കീപ്പർ റോഡ്​ ലാതമിനെ ഏൽപ്പിച്ച്​ ജെയിംസ്​ നീഷാം ന്യൂസിലാൻഡിൻെറ വിജയം പൂർത്തിയാക്കി.

ഒടുവിലത്തെ ഇന്നിങ്​സോ...? കളിക്കിടയിൽ വീണ മഹേന്ദ്ര സിങ്​ ധോണി

2011ൽ ഇന്ത്യക്ക്​ ലോക കിരീടം നേടിക്കൊടുത്ത നായകനായിരുന്ന ധോണിയുടെ കരിയറിലെ ഒടുവിലത്തെ ഇന്നിങ്​സായേക്കാവുന്ന മത്സരത്തിൽ അവസാനം വരെ പൊരുതിയാണ്​ കളം വിട്ടത്​ എന്നാശ്വസിക്കാം.

ഞെട്ടറ്റു വീണ മുൻനിര

ഇന്ത്യൻ ബാറ്റിങ്​ നിരയുടെ കരുത്തിന്​ മുന്നിൽ 240 റൺസെന്ന ലക്ഷ്യം തീർത്തും അനായാസമായിരുന്നു. പക്ഷേ, ഓൾഡ്​ ട്രാഫോഡിലെ പിച്ചിലെ ബാറ്റിങ്​ അത്ര എളുപ്പമായിരുന്നില്ല. തുടക്കം മുതലേ ഇന്ത്യക്ക്​ താളം തെറ്റുകയായിരുന്നു.

ടൂർണമ​​​​െൻറി​ൽ ഉടനീളം അത്യുജ്ജല ഫോമിൽ കളിക്കുന്ന, റൺവേട്ടക്കാരിൽ മുമ്പനായ രോഹിത്​ ശർമയുടെ വിക്കറ്റ്​ രണ്ടാമത്തെ ഓവറിൽ തന്നെ വീഴുന്ന ഞെട്ടിപ്പിക്കുന്ന കാഴ്​ചയാണ്​ മഴയിൽ കുതിർന്ന ശേഷം ഉണർന്ന ഓൾഡ്​ ട്രാഫോഡ്​ കണ്ടത്​. ഇന്ത്യൻ വിജയത്തിനായി അലമുറയിട്ട്​ തള്ളിക്കയറിയ ആരാധകർ നിശബ്​ദരായിപ്പോയ നിമിഷം. മാറ്റ്​ ഹെൻട്രിയുടെ അതിവേഗത്തെ ​പ്രതിരോധിക്കാനുള്ള രോഹിതിൻെറ ശ്രമത്തിനിടയിൽ ബാറ്റിലുരസിയ പന്ത്​ വിക്കറ്റ്​ കീപ്പർ ടോം ലാതമിൻെറ ഗ്ലൗസിൽ ഒതുങ്ങുകയായിരുന്നു. നാല്​ പന്തിൽ നിന്ന്​ വെറും ഒരു റൺസ്​ മാത്രമായിരുന്നു ഹിറ്റ്​മാൻെറ അക്കൗണ്ടിൽ. ഈ ടൂർണമ​െൻറിൽ രോഹിതിൻെറ ഏറ്റവും കുറഞ്ഞ സ്​കോർ.

തോറ്റ നിരാശയിൽ രോഹിത്​ ശർമ

രോഹിത്​ വീണ ആഘാതത്തിൽ നിന്ന്​ കരകയറുന്നതിനു മുമ്പായിരുന്നു ഏറ്റവും വിശ്വസ്​തനായ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ പുറത്താകൽ. ട്രെൻഡ്​ ബോൾട്ടിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ദൗർഭാഗ്യകരമായിരുന്നു​ കോഹ്​ലിയുടെ പുറത്താകൽ. പാഡിൽ പന്ത്​ തട്ടിയ നിമിഷം അമ്പയർ ഔട്ട്​ വിളിച്ചെങ്കിലും കോഹ്​ലി റിവ്യു ആവശ്യപ്പെട്ടു. ഫുൾ സ്​ട്രെചിൽ പാഡിൻെറ മുകളറ്റത്തു പതിച്ച പന്തിൻെറ സഞ്ചാരം ബെയിൽസിനു മുകളിലൂടെയാണെന്ന്​ ടി.വി റീപ്ലേയിൽ വ്യക്​തമായിട്ടും വിരലുയർത്താൻ തന്നെയായിരുന്നു അമ്പയറുടെ തീരുമാനം..
ഇന്ത്യ രണ്ട്​ വിക്കറ്റിന്​ അഞ്ച്​.

അതേ സ്​കോറിൽ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ലോകേഷ്​ രാഹുലും പുറത്തായ​പ്പോൾ തന്നെ ഇന്ത്യൻ തോൽവി ഉറപ്പായി. മാറ്റ്​ ഹെൻട്രിയുടെ അതിവേഗമാണ്​ രാഹുലിനെ ചതിച്ചത്​. പ്രതിരോധിക്കണോ വേണ്ടയോ എന്ന ആശങ്കക്കൊടുവിൽ ബാറ്റ്​ വലിച്ച നിമിഷം എഡ്​ജിൽ തട്ടിയ പന്ത്​ വിക്കറ്റ്​ കീപ്പർ റോഡ്​ ലാതമിൻെറ കൈയിൽ ഭദ്രമായി.

തുടരെ തുടരെ വിക്കറ്റ്​ വീണപ്പോൾ ചെറുത്തുനിൽക്കുമെന്നു കരുതിയ ദിനേഷ്​ കാർത്തിക്കും വീണു. 25 പന്ത്​ മുട്ടി ആറ്​ റൺസെടുത്ത ദിനേഷ്​ കാർത്തികിനെ മാറ്റ്​ ഹെൻട്രിയുടെ പന്തിൽ പറന്നുവീണെടുത്ത ക്യാച്ചിലൂടെ ജിമ്മി നീഷാമാണ്​ പുറത്തേക്ക്​ വഴി കാട്ടിയത്​.

പന്തിൻെറയും പാണ്ഡ്യയുടെയും അശ്രദ്ധ

തുടർന്ന്​ ക്രീസിൽ ഒത്തുചേർന്ന ഋഷഭ്​ പന്ത്​ - ഹർദിക്​ പാണ്ഡ്യ സഖ്യത്തിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. കരകയറുന്നതിൻെറ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതുമാണ്​. സീനിയർ താരങ്ങൾ വാലുചുരുട്ടിയ പിച്ചിൽ അനായാസം ബാറ്റ്​ ചെയ്യുന്നതെങ്ങനെയെന്ന്​ ഋഷഭ്​ പന്ത്​ കാണിച്ചു തുടങ്ങിയതുമാണ്​. പതിവ്​ പോലെ ധൃതി കയറിയ പന്ത്​ അനാവശ്യ ഷോട്ടിൽ പുറത്തായി. സ്​പിന്നർ മിച്ചൽ സാൻഡ്​നറെ ഉയർത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന്​ ഏറെ മുന്നിലായി ഡി ഗ്രാൻഡ്​ഹോമിൻെറ കൈയിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യ: അഞ്ചിന്​ 71. അഞ്ചാം വിക്കറ്റിൽ 47 റൺസാണ്​ ഇരുവരും കൂട്ടിച്ചേർത്തത്​.

മുൻ ക്യാപ്​റ്റൻ മഹേന്ദ്ര സിങ്​ ധോണിയിലായി പിന്നെ പ്രതീക്ഷ. പാണ്ഡ്യയും ധോണിയും ചേർന്ന്​ വിജയത്തിലേക്ക്​ നയിക്കുമെന്ന്​ കരുതിയതാണ്​. പതിവിന്​ വിപരീതമായി പാണ്ഡ്യ നങ്കൂരമിട്ട്​ കളിച്ചു. പക്ഷേ, പന്തിനെ അനുകരിച്ച്​ പുറത്താകാനായിരുന്നു പാണ്ഡ്യയുടെ വിധി. സ്​പിന്നർ മിച്ചൽ സാൻഡ്​നറെ ഉയർത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ കൈകളിൽ അവസാനിച്ചു. 62 പന്തിൽ 32 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന.

പരാജയത്തിൽ കണ്ണീർ വാർക്കുന്ന ഇന്ത്യൻ ആരാധിക

പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്​സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്​ കണ്ടത്​. ‘അല്ലറ ചില്ലറ കളിക്കാരൻ’ എന്ന മുൻ താരവും കമ​ൻറേറ്ററുമായ സഞ്​ജയ്​ മഞ്​ജ്​രേക്കറുടെ അധിക്ഷേപത്തിനിരയായ രവീന്ദ്ര ജദേജയുടെ ഊഴമായിരുന്നു. ഓരോ പന്തും ബൗണ്ടറിക്ക്​ പുറത്തേക്ക്​ പായിക്കുമ്പോൾ ജദേജയുടെ മനസ്സിൽ മഞ്​ജരേക്കറുടെ മുഖമായിരുന്നിരിക്കണം.

37 റൺസിന്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ മാറ്റ്​ ഹെൻട്രിയാണ്​ ഇന്ത്യൻ ബാറ്റിങ്ങിൻെറ നടുവൊടിച്ചത്​.

ഏകദിനമല്ല, ദ്വിദിനം

സംഗതി ഏകദിന ലോക കപ്പാണെങ്കിലും ഓൾഡ്​ ​ട്രാഫോഡിലെ സെമി ഫൈനൽ നടന്നത്​ ദ്വിദിന മത്സരമായിരുന്നു. ചൊവ്വാഴ്​ച ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​ സകോർ 46.1 ഓവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 211 റൺസ്​ എന്ന നിലയിലായപ്പോഴാണ്​ മഴ കളി മുടക്കിയത്​. പിന്നീട്​ ഒരു പന്ത്​ പോലും എറിയാനാവാതെ വന്നപ്പോൾ റിസർവ്​ ദിനമായ ബുധനാഴ്​ച തലേ ദിവസം നിർത്തിയിടത്തു നിന്ന്​ തുടങ്ങുകയായിരുന്നു. 67 റൺസുമായി റോസ്​ ടെയ്​ലറും മൂന്ന്​ റൺസുമായി റോഡ്​ ലാതമും റിസർവ്​ ദിനത്തിൽ മറ്റൊരു ‘ഓപ്പണിങ്​’ ബാറ്റിങ്ങിന്​ തുടക്കമിടുകയായിരുന്നു.

അവസാന വിക്കറ്റും വീണ ശേഷം വിജയം ആഘോഷിക്കുന്ന ന്യൂസിലൻഡ്​ ടീം

സ്​കേർ 225ൽ എത്തിയപ്പോൾ 74 റൺസെടുത്ത റോസ്​ ടെയ്​ലറെ രവീന്ദ്ര ജദേജ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 10 റൺസെടുത്ത ലാതമിനെ ബൗണ്ടറിക്കരികിൽ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ജദേജ തന്നെ മനോഹരമായി പിടികൂടി. എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ 239 റൺസിൽ ഒതുക്കി നിർത്തി.

കിവീസിൻെറ ഇന്നിങ്​സിന്​ കരുത്ത്​ പകർന്നത്​ ക്യാപ്​റ്റൻ കെയ്ൻ വില്ല്യംസൻെറ ക്ഷമാപൂർവമായ 67 റൺസിൻെറ ഇന്നിങ്​സായിരുന്നു. 43 റൺസിന്​ ഭുവനേശ്വർ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
TAGS:ICC world cup Cricket 2019 semi final 
News Summary - India lost the Lords defeated in the semi final - sports news
Next Story