Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപത്താമങ്കത്തിൽ

പത്താമങ്കത്തിൽ അടിയറവ്

text_fields
bookmark_border
rahana
cancel

ബംഗളൂരു: ​തുടർച്ചയായ പത്താം ജയം എന്ന റെക്കോർഡിലേക്ക്​ ബാറ്റേന്തിയ ഇന്ത്യക്ക്​ അപ്രതീക്ഷിത തോൽവി. ഒാസീസിനെതിരായ നാലാം ഏകദിന മൽസരത്തിൽ 21 റൺസിനാണ്​ ഇന്ത്യയുടെ തോൽവി. ഒാസീസ്​ ഉയർത്തിയ 335 റൺസി​​െൻറ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്​ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 313 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി അജിങ്ക്യ രഹാന, രോഹിത്​ ശർമ്മ, കേദാർ ജാദവ്​ എന്നിവർ അർധസെഞ്ച്വറികളുമായി പൊരുതിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല.

ടോസ്​ നേടിയ ആസ്​ട്രേലിയ ഇന്ത്യക്കെതിരെ കൃത്യമായ ഗെയിം പ്ലാനോടെയാണ്​ ഇറങ്ങിയതെന്ന്​ ഒന്നാം  വിക്കറ്റിലെ തകർപ്പൻ പ്രകടനം തന്നെ വ്യക്​തമാക്കുന്നു. കഴിഞ്ഞ കളിയിൽ​ സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചും ഇത​ുവരെ​ ഫോമിലേക്കുയരാതിരുന്ന ഡേവിഡ്​ വാർണറും ഉജ്ജ്വല ഫോമി​ലായിരുന്നു. ആദ്യ വിക്കറ്റിൽ 231 റൺസി​​​​​​​​െൻറ ​െറക്കോർഡ്​ കൂട്ടുകെട്ടാണ്​ ഇരുവരും ചേർന്ന്​ ഉയർത്തിയത്​. ഇന്ത്യക്കെതിരെ ആസ്​ട്രേലിയയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ്​ കൂട്ടുകെട്ടാണിത്​. നൂറാം ഏകദിനം കളിക്കുന്ന വാർണർ കരിയറിലെ 14ാം സെഞ്ച്വറിയാണ്​ തികച്ചത്​. 119 പന്തിൽ 124 റൺസ്​ എടുത്തപ്പോൾ കൂട്ടാളിയായ ഫിഞ്ച്​ 96 പന്തിൽ 94 റൺസ്​ വാരിക്കൂട്ടി.

പാർട്ട്​ ടൈം ബൗളറായ കേദാർ ജാദവാണ്​ ഇൗ കൂട്ടുകെട്ട്​ പൊളിച്ചത്​. അക്​സർ പ​േട്ടൽ പിടിച്ച്​ പുറത്താകു​േമ്പാൾ 12 ബൗണ്ടറികളും നാല്​ കൂറ്റൻ സിക്​സറുകളും വാർണർ പറത്തിയിരുന്നു. അട​ുത്ത ഒാവറിൽ ഫിഞ്ചിനെ ഉമേഷ്​ യാദവ്​ ഹർദിക്​ പാണ്ഡ്യയുടെ കൈയിൽ ഏൽപ്പിച്ചു. അഞ്ചു റൺസ് കൂടി സ്​കോർ ബോർഡി​​െലത്തിയപ്പോൾ ക്യാപ്​റ്റൻ സ്​റ്റീവൻ സ്​മിത്തിനെ വെറും മൂന്ന്​ റൺസിന്​ ഉമേഷ്​ യാദവ്​ തന്നെ കരയ്​ക്കെത്തിച്ചു. വിരാട്​ കോഹ്​ലിക്കായിരുന്നു ക്യാച്ച്​. ത​​​​​​​​െൻറ പത്താമത്തെ ഒാവറിൽ പീറ്റർ ഹാൻഡ്​സ്​കോമ്പി​​​​​​​​െൻറ കുറ്റി തെറിപ്പിച്ച ഉമേഷ്​ 71 റൺസിന്​ നാല്​ വിക്കറ്റ്​ സ്വന്തമാക്കി.
കഴ​ിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ വിജയത്തിന്​ ചുക്കാൻ പിടിച്ചിരുന്ന ഭുവ​േനശ്വർ ക​ുമാർ, ജസ്​പ്രീത്​ ബുംറ, കുൽദീപ്​ യാദവ്​ എന്നിവർക്ക്​ വിശ്രമം നൽകി പകരം ഉമേഷ്​ യാദവ്​, മുഹമ്മദ്​ ഷമി, അക്​സർ പ​േട്ടൽ എന്നിവർക്ക്​ ഇടം നൽകിയാണ്​ ഇന്ത്യ നാലാം ഏകദിനത്തിന്​ ചിന്നസ്വാമി സ്​റ്റേഡിയത്തിൽ ഇറങ്ങിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Newsindiavsaustralia4thonedaywarnercentuary
News Summary - india lost fourth one day-Sports news
Next Story