Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീരുവും സച്ചിനും...

വീരുവും സച്ചിനും മിന്നി; ഇന്ത്യൻ ​ലെജൻഡ്​സിന്​ ജയം

text_fields
bookmark_border
വീരുവും സച്ചിനും മിന്നി; ഇന്ത്യൻ ​ലെജൻഡ്​സിന്​ ജയം
cancel

മുംബൈ: സച്ചിൻറെ അതിമനോഹര ഷോട്ടുകൾ, സെവാഗി​​െൻറ വെടിക്കെട്ട്​, സഹീർ ഖാ​​െൻറ യോർക്കർ, യുവരാജി​​െൻറ സിക്​സർ, ച​ന്ദർപോളി​​െൻറ പോരാട്ടവീര്യം... മുംബൈ വാങ്കഡെ സ്​റ്റേഡിയത്തിൽ ഇന്ത്യൻ ലെജൻഡ്​സും വെസ്​റ്റിൻഡീസ്​ ലെജൻഡ്​ സും ഏറ്റുമുട്ടിയപ്പോൾ അതിമനോഹര ഓർമകളിൽ ക്രിക്കറ്റ്​ പ്രേമികൾ ഒന്നുകൂടി മുങ്ങി നിവർന്നു. റോഡ് സേഫ്​റ്റി വേ ൾഡ്​ ട്വൻറി 20 സീരീസ്​ ക്രിക്കറ്റ്​ ടൂർണ​െമൻറിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിനാണ്​ ഇന്ത്യൻ ലെജൻഡ്​സ്​ വിജയിച ്ചത്​.

ആദ്യം ബാറ്റുചെയ്​ത വെസ്​റ്റിൻഡീസ്​ ചന്ദർപോളി​​െൻറ 61റൺസി​​െൻറ കരുത്തിൽ 151 റൺസി​​െൻറ വിജയലക്ഷ്യം​ ഉയർത്തി​. മറുപടി ബാറ്റിങിനിങ്ങിയ ഇന്ത്യക്കായി സച്ചിനും സെവാഗും അടിച്ചുതകർത്തത്​ കാണികളെ​ ആവേശത്തിലാറാടിച്ചു. ഇരുവരും ചേർന്ന്​ 10.2 ഓവറിൽ 83 റൺസ്​ ചേർത്തു.

29 പന്തിൽ ഏഴുഫോറുകൾ സഹിതം 36 റൺസെടുത്താണ്​ സച്ചിൻ മടങ്ങിയത്​. ​നേരിട്ട ആദ്യപന്ത്​ തന്നെ ബൗണ്ടറി കടത്തിയ സെവാഗ്​ ത​​െൻറ ആവനാഴിയിൽ അസ്​ത്രങ്ങൾ ഇനിയുമുണ്ടെന്ന്​ തെളിയിക്കുകയായിരുന്നു. 57പന്തിൽ 11ബൗണ്ടറികൾ സഹിതം 74റൺസെടുത്ത സെവാഗാണ്​ ഇന്ത്യൻ ജയം എളുപ്പമാക്കിയത്​. തകർപ്പൻ സിക്​സറടക്കം 10റൺസെടുത്ത യുവരാജി​െന കൂട്ടുപിടിച്ചാണ്​ സെവാഗ്​ ഇന്ത്യയെ വിജയത്തിലെത്തിച്ചത്​.

മുഹമ്മദ്​ കൈഫ്​ (14), മൻപ്രീത്​ ഗോണി (0) എന്നിവർ വേഗം മടങ്ങി. സഹീർഖാൻ, മുനാഫ്​ പ​ട്ടേൽ, പ്രഗ്യാൻ ഓജ എന്നിവർ ഇന്ത്യക്കായി രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി. വെസ്​റ്റീൻഡീസ്​ ഇതിഹാസം ബ്രയൻ ലാറ ഗംഭീരമായി തുടങ്ങിയെങ്കിലും ഏറെ നേരം ക്രീസിൽ തുടരാനായില്ല. 15 പന്തിൽ നാലുഫോറുകൾ സഹിതം 17റ ൺസാണ്​ ലാറയുടെ സമ്പാദ്യം.

ഞായറാഴ്​ച വാങ്കഡെ സ്​റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ബ്രറ്റ്​ലീ നയിക്കുന്ന ഓസ്​ട്രേലിയൻ ലെജൻഡ്​സും തിലകരത​്​നെ ദിൽഷൻ നയിക്കുന്ന ശ്രീലങ്കൻ ലെജൻഡ്​സും ഏറ്റുമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sehwagsachinsports newsCricket Newsindia legends
News Summary - India Legends vs West Indies legends
Next Story