ഇന്ത്യ ഫൈനലിൽ

22:47 PM
14/03/2018
r-sarma

കൊ​ളം​ബോ: ‘ഹി​റ്റ്​​മാ​ൻ’ രോ​ഹി​ത്​ ശ​ർ​മ പ​ര​മ്പ​ര​യി​ലാ​ദ്യ​മാ​യി ഫോ​മി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ, ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ട്വൻറി 20യിൽ ​ഇന്ത്യക്ക്​ ജയം.ഇന്ത്യ ഉയർത്തിയ 177 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന്​ 20 ഒാവറിൽ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നേരത്തെ  അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ രോ​ഹി​ത്​ ശ​ർ​മ​യു​ടെ​യും (89) നാ​യ​ക​ന്​ പി​ന്തു​ണ ന​ൽ​കി​യ സു​രേ​ഷ്​ റെ​യ്​​ന​യു​ടെ​യും (47) ക​രു​ത്തി​ലാണ്​ നി​ശ്ചി​ത ഒാ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ഇ​ന്ത്യ 176 റ​ൺ​സെ​ടു​ത്തത്​. 

പി​ന്തു​ട​ർ​ന്ന്​ ജ​യി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ മി​ടു​ക്ക്​ ന​ന്നാ​യ​റി​യാ​മാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ്​ ക്യാ​പ്​​റ്റ​ൻ മ​ഹ്​​മൂ​ദു​ല്ല ടോ​സ്​ നേ​ടി​യ​പ്പോ​ൾ, മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഫീ​ൽ​ഡി​ങ്​ തി​ര​ഞ്ഞെ​ടു​ത്തു. പ​ന്തു​മാ​യെ​ത്തി​യ അ​ബു​ഹൈ​ദ​റി​നെ ക​രു​ത​ലോ​ടെ​യാ​ണ്​ രോ​ഹി​ത്​ ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും നേ​രി​ട്ട​ത്. എ​ന്നാ​ൽ, ര​ണ്ടാം ഒാ​വ​ർ മു​ത​ൽ ഗി​യ​ർ മാ​റ്റി​യ ഇ​ന്ത്യ​ൻ ഒാ​പ​ണ​ർ​മാ​ർ സ്​​കോ​റി​ങ്ങി​ന്​ വേ​ഗം കൂ​ട്ടി. ധ​വാ​നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ വേ​ഗം കൂ​ടു​ത​ൽ. 27 പ​ന്തി​ൽ 35 റ​ൺ​സു​മാ​യി നി​ൽ​ക്ക​വെ റു​ബൈ​ൽ ഹു​സൈ​​െൻറ പ​ന്തി​ൽ ബൗ​ൾ​ഡാ​യി ധ​വാ​ൻ മ​ട​ങ്ങി. എ​ന്നാ​ൽ, കൂ​ട്ടി​ന്​ സു​രേ​ഷ്​ റെ​യ്​​ന​യെ​ത്തി​യ​തോ​ടെ നാ​യ​ക​ൻ​ സ്​​കോ​ർ വേ​ഗ​ത്തി​ലാ​ക്കി. ഇ​തി​നി​ട​ക്ക്​ ഒ​രു​ത​വ​ണ രോ​ഹി​തി​നെ വി​ട്ടു​ക​ള​ഞ്ഞ ബം​ഗ്ലാ​ദേ​ശ്​ താ​ര​ത്തി​​െൻറ ബാ​റ്റി​ങ്​​ ചൂ​ട്​ ന​ന്നാ​യ​റി​ഞ്ഞു. അ​ഞ്ചു വീ​തം സി​ക്​​സും ​ഫോ​റു​മാ​യി 61 പ​ന്തി​ൽ 89 റ​ൺ​സെ​ടു​ത്ത രോ​ഹി​ത്​  അ​വ​സാ​ന പ​ന്തി​ലാ​ണ്​ പു​റ​ത്താ​വു​ന്ന​ത്.  30 പ​ന്തി​ൽ 47 റ​ൺ​സെ​ടു​ത്ത സു​രേ​ഷ്​ റെ​യ്​​ന അ​ർ​ധ​സെ​ഞ്ച്വ​റി​ക്ക​രി​കെ മ​ട​ങ്ങി. ദി​നേ​ഷ്​ കാ​ർ​ത്തി​ക്​ പു​റ​ത്താ​കാ​തെ ര​ണ്ടു റ​ൺ​സെ​ടു​ത്തു.

COMMENTS