Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​ൽ മോ​ഡ​ൽ...

ഇം​ഗ്ല​ണ്ടി​ൽ മോ​ഡ​ൽ ടെ​സ്​​റ്റ്​

text_fields
bookmark_border
india-cricket
cancel
camera_alt??????? ???????????? ????????? ??????? ????????????

ചെം​സ്​​ഫോ​ഡ്​: ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞ്​ ടോ​സ്​​ വീ​ഴു​ന്ന ഇം​ഗ്ലീ​ഷ്​ ടെ​സ്​​റ്റി​ന്​ മു​ന്നോ​ടി​യാ​യി വി​രാ​ട്​ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നും ബു​ധ​നാ​ഴ്​​ച​ മു​ത​ൽ മോ​ഡ​ൽ ടെ​സ്​​റ്റ്. അ​ഞ്ചു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​ക്ക്​ മു​മ്പാ​യി സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഇ​ന്നു​ മു​ത​ൽ കൗ​ണ്ടി ടീം ​എ​സ്​​ക്​​സി​നെ​തി​രെ ക​ളി​ക്കും. നാ​ലു ദി​വ​സ​മാ​യി നി​ശ്​​ച​യി​ച്ച ക​ളി ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ന്നു ദി​വ​സ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. ഇ​ന്ത്യ​ൻ ടീ​മി​​െൻറ നെ​റ്റ്​ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം, പി​ച്ചും ഒൗ​ട്ട്​​ഫീ​ൽ​ഡും പ​രി​ശോ​ധി​ച്ചാ​ണ്​ ക​ളി ചു​രു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫീ​ൽ​ഡി​ങ്ങി​നി​ടെ പ​രി​ക്കി​ന്​ സാ​ധ്യ​ത ചൂ​ണ്ടി​കാ​ണി​ച്ചാ​ണ്​ സ​ന്ദ​ർ​ശ​ക ടീം ​അ​സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്​​ച കോ​ച്ച്​ ര​വി ശാ​സ്​​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ടീ​മം​ഗ​ങ്ങ​ൾ ര​ണ്ടു ബാ​ച്ചാ​യി നാ​ലു മ​ണി​ക്കൂ​ർ നേ​രം പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്.  ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ പേ​സ്​ മു​ന​യെ നേ​രി​ടാ​ൻ സ്​​പി​ന്നി​നെ​യും പേ​സി​നെ​യും കൂ​ട്ടു​പി​ടി​ച്ചെ​ത്തി​യ ഇ​ന്ത്യ​ക്ക്​ പ​രീ​ക്ഷ​ണ​​ങ്ങ​ളു​ടെ പോ​രാ​ട്ട​മാ​ണ്​ ഇ​നി​യു​ള്ള മൂ​ന്നു ദി​വ​സം. ട്വ​ൻ​റി20, ഏ​ക​ദി​ന പ​ര​മ്പ​ര ക​ഴി​ഞ്ഞ്​ ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ ടെ​സ്​​റ്റ്​ പോ​രാ​ട്ടം. അ​ടു​ത്ത വ​ർ​ഷ​ത്തെ ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഇ​വി​ടെ​യെ​ത്തി​യ ടീ​മി​ന്​ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. അ​യ​ർ​ല​ൻ​ഡി​നും (2-0) ഇം​ഗ്ല​ണ്ടി​നും (2-1) എ​തി​രെ ട്വ​ൻ​റി20 പ​ര​മ്പ​ര ജ​യ​ത്തോ​ടെ ആ​രം​ഭി​ച്ച വി​ദേ​ശ പ​ര്യ​ട​നം.

എ​ന്നാ​ൽ, തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യ ക​ളി എ​ട്ടു വി​ക്ക​റ്റി​ന്​ ജ​യി​ച്ചെ​ങ്കി​ലും ലോ​ഡ്​​സി​ലും ലീ​ഡ്​​സി​ലും കോ​ഹ്​​ലി​പ്പ​ട തോ​റ്റു. പ​ര​മ്പ​ര 2-1ന്​ ​കൈ​വി​ട്ട​തി​​െൻറ ക്ഷീ​ണ​വു​മാ​യാ​ണ്​ ടെ​സ്​​റ്റി​ന്​ പാ​ഡ​ണി​യു​ന്ന​ത്. അ​ഞ്ചു ടെ​സ്​​റ്റു​ക​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ബെ​ർ​മി​ങ്​​ഹാ​മി​ൽ ആ​രം​ഭി​ക്കും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia -Essex Match
News Summary - India -Essex Match -Sports News
Next Story