മുംബൈ: ഒാപണർ സ്മൃതി മന്ദാനയുടെ അർധസെഞ്ച്വറിയും ക്യാപ്റ്റൻ മിതാലി രാജിെൻറ ചെറുത്തുനിൽപും ഒരിക്കൽകൂടി രക ്ഷക്കെത്തിയപ്പോൾ, രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് ഏഴു വിക്കറ്റിെൻറ ജയം. ഇതോടെ, മൂന ്നു മത്സരങ്ങളടങ്ങിയ പരമ്പര ഒരു കളി ബാക്കിയിരിക്കെ ഇന്ത്യ സ്വന്തമാക്കി (2-0).
ബൗളർമാരാണ് മത്സരത്തിൽ ഇന്ത്യക്ക് ആധിപത്യമുണ്ടാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലീഷുകാരെ ശിക്ഷ പാണ്ഡെയും ജൂലൻ ഗോസാമിയും ചേർന്ന് 162 റൺസിന് ഒതുക്കുകയായിരുന്നു. ശിക്ഷ പാണ്ഡെ 10 ഒാവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുപേരെ പറഞ്ഞയച്ചപ്പോൾ, ഗോസാമിയും നാലു വിക്കറ്റ് (4/30) വീഴ്ത്തി ഇംഗ്ലണ്ടിെൻറ നടുവൊടിച്ചു. അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച നതാലി ഷിവറാണ് (85) വൻ തകർച്ചയിൽനിന്ന് ഇംഗ്ലണ്ടിനെ കാത്തത്. പൂനം യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.
162 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് ജമീമ റോഡ്രിഗസിനെ (0) ആദ്യ ഒാവറിൽതന്നെ നഷ്ടമായെങ്കിലും സ്മൃതി മന്ദാനയും (63) പൂനം റോത്തും (32) ചേർന്ന് ലക്ഷ്യത്തിലേക്കുള്ള അടിത്തറ പാകി. പിന്നാലെ ക്യാപ്റ്റൻ മിതാലി രാജ് (47) പുറത്താകാതെ നിലയുറപ്പിച്ചതോടെ, ഇന്ത്യ 41.1 ഒാവറിൽ അനായാസം ജയത്തിലേക്കു നീങ്ങി. ദീപ്തി ശർമ ആറു റൺസുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. മൂന്നാം മത്സരം 28ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 5:20 PM GMT Updated On
date_range 2019-02-25T22:50:43+05:30ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു; പരമ്പര ജയിച്ച് പെൺപട
text_fieldsNext Story