ഇന്ത്യ ‘എ’ x ബംഗ്ളാദേശ് സന്നാഹ മത്സരം ഇന്ന്
text_fieldsഹൈദരാബാദ്: ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് ഇന്ത്യ എ ഇന്നിറങ്ങും. നിലവില്‍ ടെസ്റ്റ് ടീമിലുള്ള ഹാര്‍ദിക് പാണ്ഡ്യയും ജയന്ത് യാദവും ഇന്ത്യന്‍ എ ടീമിലുണ്ട്. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യയും ജയന്ത് യാദവും പരിക്കുമാറി ഫോം തെളിയിച്ചിരുന്നു.
ഇംഗ്ളണ്ടിനെതിരായ ട്വന്റി20 മത്സരത്തിലിറങ്ങിയ പാണ്ഡ്യ മികച്ചപ്രകടനം കാഴ്ചവെച്ചാണ് വരുന്നത്. അതേസമയം, ജയന്ത് യാദവ് സയ്യിദ് അലിമുഷ്താഖ് ട്രോഫിമത്സരത്തില് ഹരിയാനക്കുവേണ്ടിയും കളത്തിലിറങ്ങിയിരുന്നു. ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച അഭിനവ് മുകുന്ദും എ ടീമിനായി കളിക്കും.
ഓള്‍റൗണ്ടര്‍ പൊസിഷനിലേക്ക് പാണ്ഡ്യ, ജയന്ത് എന്നിവരില്‍ മികച്ച പ്രടനം കാഴ്ചവെക്കുന്നവരെയായിരിക്കും കോച്ച് അനില്‍ കുംബ്ളയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിഗണിക്കുക.
ടീം ഇന്ത്യ: അഭിനവ് മുകുന്ദ് (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചാല്‍, ശ്രേയാസ് അയ്യര്‍, ഇശങ്ക് ജഗ്ഗി, റിഷഭ് പന്ത്, ഇശന്‍ കിഷന് (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഷഹബാസ് നദീം, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, അനികേത് ചൗധരി, ചമാ മിലിന്ദ്, നിധിന് സെയ്നി.
ഫെബ്രുവരി ഒമ്പതിനാണ് ടെസ്റ്റ് മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

