Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20: രാഹുലിന്​...

ട്വൻറി20: രാഹുലിന്​ സെഞ്ച്വറി; ആദ്യ ജയം ഇന്ത്യക്ക്​ 

text_fields
bookmark_border
ട്വൻറി20: രാഹുലിന്​ സെഞ്ച്വറി; ആദ്യ ജയം ഇന്ത്യക്ക്​ 
cancel
മാഞ്ചസ്​റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയിൽ ആദ്യ ജയം ഇന്ത്യക്ക്​. എട്ട്​ വിക്കറ്റിനാണ്​ വിരാട്​ കോഹ്​ലിയും സംഘവും ജയം സ്വന്തമാക്കിയത്​. അതിവേഗ സെഞ്ച്വറിയുമായി ലോകേഷ്​ രാഹുലാണ്​ (101 നോട്ടൗട്ട്​) ഇന്ത്യക്ക്​ അനയാസ ജയം സമ്മാനിച്ചത്​. 

ആദ്യം ബാറ്റ്​ ചെയ്​ത ഇംഗ്ലണ്ടിനെ അഞ്ച്​ വിക്കറ്റ്​ പിഴുത സ്​പിന്നർ കുൽദീപ്​ യാദവ്​ എട്ട്​ വിക്കറ്റിന്​ 159 റൺസിലൊതുക്കിയപ്പോൾ ഇന്ത്യ 10 പന്ത്​ ബാക്കിയിരിക്കെ രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. 

54 പന്തിൽ അഞ്ച്​ സിക്​സും 10 ഫോറുമായി രാഹുൽ പുറത്താവാതെ നിന്നു. 20 റൺസുമായി കോഹ്​ലിയായിരുന്നു വിജയം നേടു​േമ്പാൾ രാഹുലിനൊപ്പം ക്രീസിൽ. രോഹിത്​ ശർമ (32), ശിഖർ ധവാൻ (നാല്​) എന്നിവരാണ്​ പുറത്തായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsindia england t20
News Summary - india england t20- Sports news
Next Story