Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാവലിലും ഇന്ത്യക്ക്...

ഒാവലിലും ഇന്ത്യക്ക് തോൽവി; 4-1ന്​ ഇംഗ്ലണ്ടിന്​ പരമ്പര

text_fields
bookmark_border
ഒാവലിലും ഇന്ത്യക്ക് തോൽവി; 4-1ന്​ ഇംഗ്ലണ്ടിന്​ പരമ്പര
cancel

ല​ണ്ട​ൻ: കെന്നിങ്​ടൺ ഒാവലിലെ ഇരിപ്പിടങ്ങ​െളല്ലാം ചൊവ്വാഴ്​ച കാലിയായിരുന്നു. പരമ്പര നേരത്തേ തന്നെ നേടിയ ഇംഗ്ലണ്ട്​, അഞ്ചാം ടെസ്​റ്റും ജയിച്ചുവെന്നുറപ്പിച്ച്​ തിങ്കളാഴ്​ച സ്​റ്റേഡിയം വിട്ട ആരാധകർക്ക്​, പൂരം കഴിഞ്ഞ ഉത്സവപ്പറമ്പിലെ ചടങ്ങുതീർപ്പ്​ മാത്രമായിരുന്നു അവസാനദിവസത്തെ കളി. പക്ഷേ, കഴിഞ്ഞ മത്സരങ്ങളിലൊന്നും കണ്ടതായിരുന്നില്ല ചൊവ്വാഴ്​ച.


ഇംഗ്ലീഷുകാർ ഉയർത്തിയ റൺ മലക്ക്​ മുന്നിൽ പതറിപ്പോവുന്നവർ, പതിവില്ലാത്ത മനസ്സാന്നിധ്യത്തോടെ ആഞ്ഞടിച്ചപ്പോൾ, ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയെത്തി. എന്നാൽ, എല്ലാം അണയാനുള്ള വിളക്കി​​െൻറ ആളിക്കത്തൽ മാത്രമായിരുന്നു. പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ലോകേഷ്​ രാഹുലും (149) കന്നി സെഞ്ച്വറി കുറിച്ച ഋഷഭ്​ പന്തും (114 ) കാഴ്​ച്ചവെച്ച തകർപ്പൻ ഇന്നിങ്​സിനൊടുവിൽ ഇന്ത്യ ദയനീയമായി കീഴടങ്ങി. അഞ്ചാം ടെസ്​റ്റിൽ 118 റൺസിന്​ ഇന്ത്യയെ തോൽപിച്ച്​ ഇംഗ്ലണ്ടിന്​ പരമ്പര 4-1ന്​ സ്വന്തം. വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി കുറിച്ച കുക്കാണ്​ മാൻ ഒാഫ്​ ദി മാച്ച്​. സ്​കോർ: ഇംഗ്ലണ്ട്​-332, 423/8 ഡിക്ല. ഇന്ത്യ-292, 345.

രണ്ടാം ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ നേടിയ 423 റൺസും ആദ്യ ഇന്നിങ്​സിലെ ലീഡും ഉൾപ്പെടെ 464 റൺസാണ്​ ഇന്ത്യക്ക്​ മുന്നിൽ വിജയലക്ഷ്യമൊരുക്കിയിരുന്നത്​. കൂറ്റൻ ലക്ഷ്യത്തിനുമുന്നിൽ പാഡുകെട്ടിയിറങ്ങിയപ്പോൾ മുട്ടിടിച്ച്​ തുടങ്ങിയ ഇന്ത്യ പക്ഷേ, അവസാനദിനം ഗിയർ മാറ്റുകയായിരുന്നു. സ്​കോർബോർഡിൽ രണ്ടു റൺസ്​ മാ​ത്രം ചേർക്കുന്നതിനിടെ ശിഖർ ധവാൻ (1), ചേതേശ്വർ പൂജാര (0), ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (0) എന്നിവരെ നഷ്​ടമായ ഇന്ത്യയെ ​രാഹുലും അജിൻക്യ രഹാനെയും ചേർന്ന്​ മൂന്നാം ദിനം പിരിയു​േമ്പാൾ മൂന്നിന്​ 58 എന്ന നിലയിലെത്തിച്ചിരുന്നു.

അഞ്ചാം ദിനം സൂക്ഷ്​മതയോടെ കളിച്ച ഇരുവരും കൂടുതൽ നഷ്​ടങ്ങളില്ലാതെ 120 റൺസ്​ വരെയെത്തിച്ചു. എന്നാൽ, അടുത്തടുത്ത ഒാവറുകളിൽ രഹാനെയെയും (37) ആദ്യ ഇന്നിങ്​സിലെ അർധ സെഞ്ച്വറിക്കാരൻ ഹനുമ വിഹാരിയെയും (0) പുറത്താക്കിയ ഇംഗ്ലണ്ട്​ വിജയം മണത്തു. എന്നാൽ, പിന്നീട്​ കെന്നിങ്​ടൺ ഒാവൽ സാക്ഷ്യംവഹിച്ചത്​ ​ഗംഭീര പോരാട്ടത്തിനായിരുന്നു. പരമ്പരയിൽ ആദ്യമായി ​േഫാമിലേക്കുയർന്ന ഒാപണർ രാഹുലും പരമ്പരയിൽ അരങ്ങേറിയ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ പന്തും പ്രത്യാക്രമണ ബാറ്റിങ്ങിലൂടെ കാണികളെ വിരുന്നൂട്ടിയപ്പോൾ ഏഴാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട്​ പിറന്നു.

ഹനുമ വിഹാരിയെ പൂജ്യത്തിന് പുറത്താക്കിയ ബെൻ സ്റ്റോക്സിൻെറ ആഹ്ലാദം

ഭയമില്ലാതെ ബാറ്റുവീശിയ പന്ത്​ അതിവേഗം സ്​കോർ ചെയ്​തപ്പോൾ ഒ​െട്ടാന്ന്​ സൂക്ഷ്​മത പുലർത്തിയ രാഹുലും പിന്നിലായില്ല. അഞ്ചാം സെഞ്ച്വറി കുറിച്ച രാഹുൽ 224 പന്തിൽ 20 ഫോറും ഒരു സിക്​സുമടക്കമാണ്​ 149ലെത്തിയത്​. മറുവശത്ത്​ പന്ത്​ 141 പന്തിൽ 15 ബൗണ്ടറിയും നാലു ഫോറുമടക്കമാണ്​ 114ലെത്തിയത്​. ഇരുവരും ആദിൽ റാഷിദി​​െൻറ പന്തിൽ പുറത്തായതോടെ, പിന്നെ എല്ലാം ചടങ്ങുമാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Englandmalayalam newssports newsCricket Newsindia in england
News Summary - india in england- Sports news
Next Story