Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ ഇംഗ്ലീഷ്​...

ഇന്ത്യക്ക്​ ഇംഗ്ലീഷ്​ ടെസ്​റ്റ്​; അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര നാ​ളെ മു​ത​ൽ

text_fields
bookmark_border
ഇന്ത്യക്ക്​ ഇംഗ്ലീഷ്​ ടെസ്​റ്റ്​; അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര നാ​ളെ മു​ത​ൽ
cancel
ബ​ർ​മി​ങ്​​ഹാം: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഇ​നി ടെ​സ്​​റ്റ്​  പ​രീ​ക്ഷ​ണ കാ​ലം. ട്വ​ൻ​റി20, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ൾ​ക്ക്​  പി​ന്നാ​ലെ ക​ളി​ത്ത​ട്ട്​ പ​ര​മ്പ​രാ​ഗ​ത​മാ​യ പ​ഞ്ച​ദി​ന  മ​ത്സ​ര​ങ്ങ​ളു​ടെ ഫോ​ർ​മാ​റ്റി​ലേ​ക്ക്​ മാ​റു​േ​മ്പാ​ൾ ഇം​ഗ്ലീ​ഷ്​  വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ വി​രാ​ട്​  കോ​ഹ്​​ലി​യും സം​ഘ​വും. ഇം​ഗ്ല​ണ്ടാ​വ​െ​ട്ട സ്വ​ന്തം നാ​ട്ടി​ൽ  ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ ത​ങ്ങ​ളു​ടെ ക​രു​ത്ത്​  തെ​ളി​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 

കണക്കുതീർക്കാൻ ഇന്ത്യ
2014ൽ ​ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഇം​ഗ്ല​ണ്ടി​ൽ ടെ​സ്​​റ്റ്​  പ​ര​മ്പ​ര​ക്കെ​ത്തി​യ​പ്പോ​ൾ 3-1ന്​ ​തോ​ൽ​വി​യാ​യി​രു​ന്നു  ഫ​ലം. എം.​എ​സ്. ധോ​ണി​യു​ടെ കീ​​ഴി​ലെ​ത്തി​യ  സം​ഘ​ത്തെ ആ​ധി​കാ​രി​ക​മാ​യി അ​ടി​യ​റ പ​റ​യി​ച്ചാ​യി​രു​ന്നു  അ​ലി​സ്​​റ്റ​ർ കു​ക്കി​​​െൻറ​യും സം​ഘ​ത്തി​​​െൻറ​യും  വി​ജ​യ​ഭേ​രി. അ​ന്ന​ത്തെ നാ​യ​ക​ർ ര​ണ്ടും മാ​റി​യെ​ന്ന​താ​ണ്​  ഇ​ത്ത​വ​ണ​ത്തെ വ്യ​ത്യാ​സം. കു​ക്ക്​ ഒാ​പ​ണ​റാ​യി ടീ​മി​ൽ  തു​ട​രു​േ​മ്പാ​ൾ ധോ​ണി ടെ​സ്​​റ്റ്​ മ​തി​യാ​ക്കി. കോ​ഹ്​​ലി​യു​ടെ​യും ജോ​ റൂ​ട്ടി​​​െൻറ​യും നാ​യ​ക​ത്വ​ത്തി​ലാ​ണ്​  ഇ​പ്പോ​ൾ ടീ​മു​ക​ൾ. സ​മ​കാ​ലി​ക ലോ​ക ക്രി​ക്ക​റ്റി​ലെ മി​ക​ച്ച  ബാ​റ്റ്​​സ്​​മാ​ന്മാ​രാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഇ​രു​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യു​വ​ത്വ​വും പ​രി​ച​യ​സ​മ്പ​ത്തും  സ​മ​ന്വ​യി​ക്കു​ന്ന ടീ​മു​ക​ളാ​ണ്​ ര​ണ്ടും. അ​തി​നാ​ൽ​ത​ന്നെ  പോ​രാ​ട്ടം ക​ന​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. 

ടീം ​ബാ​ല​ൻ​സ്​
പേ​സ്​ ബൗ​ളി​ങ്​ കു​ന്ത​മു​ന​ക​ളാ​യ ജ​സ്​​പ്രീ​ത്​ ബും​റ​യും  ഭു​വ​നേ​ശ്വ​ർ കു​മാ​റും ഇ​ല്ലാ​തെ​യാ​ണ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ  മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്​ എ​ന്ന​ത്​ ഇ​ന്ത്യ​ക്ക്​  വെ​ല്ലു​വി​ളി​യാ​വും. ഉ​മേ​ഷ്​ യാ​ദ​വും മു​ഹ​മ്മ​ദ്​ ഷ​മി​യും  ഇ​ശാ​ന്ത്​ ശ​ർ​മ​യു​മ​ട​ങ്ങു​ന്ന പേ​സ്​ ബൗ​ളി​ങ്​ നി​ര  വൈ​വി​ധ്യ​മു​ള്ള​താ​ണെ​ങ്കി​ലും സ്ഥി​ര​ത​യോ​ടെ  പ​ന്തെ​റി​യാ​നാ​വു​മോ എ​ന്ന​താ​ണ്​ മു​ഖ്യം. സ്​​പി​ന്ന​റാ​യി  ആ​രെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന​തും ടീം ​മാ​നേ​ജ്​​മ​​െൻറി​നെ  കു​ഴ​ക്കു​ന്നു. ടെ​സ്​​റ്റ്​ ടീ​മി​ലെ ഒ​ന്നാം ന​മ്പ​ർ സ്​​പി​ന്ന​റാ​യ  ര​വി​ച​ന്ദ്ര അ​ശ്വി​നെ ക​ളി​പ്പി​ക്കു​മോ അ​തോ കു​ൽ​ദീ​പ്​ യാ​ദ​വി​ന്​ അ​വ​സ​രം ന​ൽ​കു​മോ എ​ന്ന​താ​വും  നി​ർ​ണാ​യ​കം. 

ബാ​റ്റി​ങ്​​നി​ര ക​രു​ത്തു​റ്റ​താ​ണെ​ങ്കി​ലും ലൈ​ന​പ്പി​​​െൻറ  കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു. ശി​ഖ​ർ  ധ​വാ​ൻ, മു​ര​ളി വി​ജ​യ്, ചേ​തേ​ശ്വ​ർ പു​ജാ​ര, കോ​ഹ്​​ലി,  അ​ജി​ൻ​ക്യ ര​ഹാ​നെ, ദി​നേ​ശ്​ കാ​ർ​ത്തി​ക്, ഹാ​ർ​ദി​ക്​  പാ​ണ്ഡ്യ എ​ന്നി​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ്​ ലൈ​ന​പ്പി​ൽ  ഫോ​മി​ലു​ള്ള​ േലാ​കേ​ഷ്​ രാ​ഹു​ലി​നെ എ​വി​ടെ  ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന​ത്​ ത​ല​വേ​ദ​ന​യാ​വും. ​സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ പെ​യ​ർ (ര​ണ്ടി​ന്നി​ങ്​​സി​ലും പൂ​ജ്യം)  സ്വ​ന്ത​മാ​ക്കി​യ ധ​വാ​നു​പ​ക​രം രാ​ഹു​ലി​നെ  ഉ​ൾ​പ്പെ​ടു​ത്ത​ണോ എന്ന ആ​ലോ​ച​ന​യുണ്ട്.

ഇംഗ്ലണ്ട് @ 1000
ദു​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ലെ ആ​യി​രാ​മ​ത്തെ ടെ​സ്​​റ്റ്. ലോ​ക ക്രി​ക്ക​റ്റി​ൽ ഇ​ൗ ​നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടാ​നൊ​രു​ങ്ങു​ന്ന ആ​ദ്യ ടീ​മാ​ണ്​ ഇം​ഗ്ല​ണ്ട്. 1877ൽ ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ടെ​സ്​​റ്റ്​ ക​ളി​ച്ചു തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ട്​ 999 മ​ത്സ​ര​ങ്ങ​ളി​ൽ 357 എ​ണ്ണം ജ​യി​ച്ച​പ്പോ​ൾ 297 എ​ണ്ണ​ത്തി​ൽ തോ​റ്റു. 345 ടെ​സ്​​റ്റു​ക​ൾ സ​മ​നി​ല​യി​ലാ​യി. 1000 ടെ​സ്​​റ്റ്​ ക​ളി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​നെ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ​മി​തി ചെ​യ​ർ​മാ​ൻ ശ​ശാ​ങ്ക്​ മ​നോ​ഹ​ർ അ​ഭി​ന​ന്ദി​ച്ചു. 
Show Full Article
TAGS:india in england Cricket sports news malayalam news 
News Summary - india in england- sports news
Next Story