Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒന്നാം നമ്പറാവാൻ ...

ഒന്നാം നമ്പറാവാൻ  കോഹ്​ലിക്ക്​ അവസരം

text_fields
bookmark_border
ഒന്നാം നമ്പറാവാൻ  കോഹ്​ലിക്ക്​ അവസരം
cancel
ദു​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ത​ക​ർ​പ്പ​ൻ ​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ൽ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ​​െഎ.​സി.​സി ടെ​സ്​​റ്റ്​ ബാ​റ്റി​ങ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​തെ​ത്താം. ​പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ വി​ല​ക്കു​ നേ​രി​ടു​ന്ന ആ​സ്​​ട്രേ​ലി​യ​യു​ടെ സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ ത​​ന്നെ​യാ​ണ്​ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 26 പോ​യ​ൻ​റ്​ പി​റ​കി​ലാ​ണ്​ ​ര​ണ്ടാ​മ​തു​ള്ള​ കോ​ഹ്​​ലി. അ​തി​നും 48 പോ​യ​ൻ​റ്​ പി​റ​കി​ൽ ജോ ​റൂ​ട്ട്​ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.
 
ആ​ദ്യ 50 റാ​ങ്കി​ൽ അ​ഞ്ചു​ വീ​തം ഇ​ന്ത്യ​ൻ, ഇം​ഗ്ലീ​ഷ്​ താ​ര​ങ്ങ​ളു​ണ്ട്. ചേ​തേ​ശ്വ​ർ പു​ജാ​ര (ആ​റ്), ലോ​കേ​ഷ്​ രാ​ഹു​ൽ (18), അ​ജി​ൻ​ക്യ ര​ഹാ​നെ (19), ശി​ഖ​ർ ധ​വാ​ൻ (24), അ​ലി​സ്​​റ്റ​ർ കു​ക്ക്​ (13), ജോ​ണി ബെ​യ​ർ​സ്​​റ്റോ (16), ബെ​ൻ സ്​​റ്റോ​ക്​​സ്​ (28), മു​ഇൗ​ൻ അ​ലി (43) എ​ന്നി​വ​ർ. 

ബൗ​ള​ർ​മാ​രി​ൽ ഇം​ഗ്ല​ണ്ടി​​െൻറ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ണാ​ണ്​ ഒ​ന്നാം റാ​ങ്കി​ൽ. 12ാമ​തു​ള്ള സ്​​റ്റു​വ​ർ​ട്ട്​ ബോ​ർ​ഡ്​ മാ​ത്ര​മാ​ണ്​ ആ​ദ്യ 30 റാ​ങ്കി​ലു​ള്ള മ​റ്റൊ​രു ഇം​ഗ്ലീ​ഷ്​ ബൗ​ള​ർ. എ​ന്നാ​ൽ, ആ​റ്​ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ആ​ദ്യ 30ലു​ണ്ട്. ര​വീ​​ന്ദ്ര ജ​ദേ​ജ (മൂ​ന്ന്), ര​വി​ച​ന്ദ്ര അ​ശ്വി​ൻ (അ​ഞ്ച്), മു​ഹ​മ്മ​ദ്​ ഷ​മി (17), ഭു​വ​നേ​ശ്വ​ർ കു​മാ​ർ (25), ഇ​ശാ​ന്ത്​ ശ​ർ​മ (26), ഉ​മേ​ഷ്​ യാ​ദ​വ്​ (28) എ​ന്നി​വ​രാ​ണ​വ​ർ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsindia in englandVirat Kohli
News Summary - india in england- sports news
Next Story