ലണ്ടൻ: ഇന്ത്യക്കാരെ മറ്റു പല കായിക വിനോദങ്ങളിലുമെന്ന പോലെ ക്രിക്കറ്റ് ബാറ്റും പന്തും കൈയിൽപിടിച്ച് ശീലിപ്പിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ആദ്യ ഒൗദ്യോഗിക പരമ്പര നടന്നത് 1932ലാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ വളരെ മുമ്പുതന്നെ പരമ്പരകൾ അരങ്ങേറിയിരുന്നു. 1988-89 കാലഘട്ടത്തിൽ ജി.എഫ്. വെർണോനിെൻറ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തി. 1892-93ൽ ലോർഡ് ഹോക്കിെൻറ കീഴിൽ മറ്റൊരു സംഘവും പര്യടനത്തിനെത്തിയിരുന്നു. ഒൗദ്യോഗിക പരമ്പര അരങ്ങേറുന്നതിനു മുമ്പ് ഇന്ത്യൻ ടീമും കളിക്കാനായി ബ്രിട്ടനിലെത്തി.
1932ലെ ആദ്യ ടെസ്റ്റ് പരമ്പരയിൽ പോർബന്തർ മഹാരാജാവിെൻറ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ട് 156 റൺസിന് തറപറ്റിച്ചു. പിന്നീട് നാട്ടിലും ഇംഗ്ലണ്ടിലായും നടന്ന പരമ്പരകളിൽ ഇന്ത്യൻ ടീം തുടർ തോൽവികൾ ഏറ്റുവാങ്ങി. 1951-52 ഇന്ത്യയിൽനടന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്നിങ്സിനും എട്ടു റൺസിനും ജയം സ്വന്തമാക്കിയ ഇന്ത്യ ആദ്യമായി തങ്ങളുടെ തലതൊട്ടപ്പന്മാരെ തോൽപിച്ച് ചരിത്രംരചിച്ചു. അന്ന് ആദ്യ നാലു പരമ്പരകളിൽ തോൽവി പിണഞ്ഞ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ സമനില പിടിക്കുകയും ചെയ്തു.
കൊൽക്കത്ത, ചെന്നൈ ടെസ്റ്റുകൾ ജയിച്ച 1961-62 ലാണ് ഇന്ത്യയുടെ ആദ്യ പരമ്പര വിജയം. 1971ൽ ബിഷൻ സിങ് ബേദിയുടെയും ചന്ദ്രശേഖറിെൻറയും നേതൃത്വത്തിലുള്ള സ്പിൻ ആക്രമണത്തിനു മുന്നിൽ ഇംഗ്ലീഷുകാർക്ക് മുട്ടുവിറച്ചപ്പോൾ ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര വിജയവും സ്വന്തമായി. 1983ലെ ലോകകപ്പ് വിജയത്തോടെ ക്രിക്കറ്റിൽ എഴുതിത്തള്ളാൻ പറ്റാത്തവിധം വൻശക്തിയായി ഉയർന്ന ഇന്ത്യ പരമ്പരകളും സ്വന്തമാക്കാൻ തുടങ്ങി.
2000ത്തിനുശേഷം നടന്ന ഒമ്പത് പരമ്പരകളിൽ നാലെണ്ണം സ്വന്തമാക്കിയ ഇന്ത്യക്കാണ് മുൻതൂക്കം. ഇംഗ്ലണ്ട് മൂന്നെണ്ണം നേടി തൊട്ടുപിന്നാലെയുണ്ട്. രണ്ട് പരമ്പരകൾ സമനിലയിൽ കലാശിക്കുകയായിരുന്നു. മൊത്തം പരമ്പര വിജയങ്ങളുടെ കണക്കിൽ ഇംഗ്ലണ്ടിന് 18 വിജയങ്ങളുള്ളപ്പോൾ ഇന്ത്യക്ക് സ്വന്തമായി 10 എണ്ണം മാത്രമേയുള്ളൂ. ഇംഗ്ലീഷ് വിജയങ്ങളിൽ കൂടുതലും ഇന്ത്യൻ ക്രിക്കറ്റിെൻറ ശൈശവ ദശയിലായിരുന്നുവെന്നതാണ് ഇതിെൻറ പ്രധാന കാരണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 1:13 PM GMT Updated On
date_range 2018-07-31T18:51:10+05:30കടലാസിൽ ഇംഗ്ലണ്ട് തന്നെ പുലികൾ
text_fieldsNext Story