ലണ്ടൻ: പ്രളയക്കെടുതിയിൽപെട്ട കേരളത്തിന് സഹായഹസ്തം നീട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ മത്സര പ്രതിഫലം കേരളത്തിലെ ദുരന്ത ബാധിതർക്ക് നൽകുമെന്നറിയിച്ചത്. മത്സരശേഷം വിജയം കെടുതിയനുഭവിക്കുന്നവർക്ക് സമർപ്പിക്കുന്നതായി വിരാട് കോഹ്ലി പറഞ്ഞിരുന്നു.
‘‘ഇൗ വിജയം പ്രളയത്താൽ കഷ്ടപ്പെടുന്ന കേരളത്തിലെ ദുരന്ത ബാധിതർക്ക് സമർപ്പിക്കുയാണ്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന അവർക്കു വേണ്ടി ഞങ്ങൾക്ക് ചെയ്യാനാവുന്നത് ഇതാണ്’’. ദുരന്തത്തിൽ നിന്നും കേരളത്തിന് പെെട്ടന്ന് തിരിച്ചുവരാൻ കഴിയെട്ടയെന്ന് ട്വിറ്ററിലും കോഹ്ലി കുറിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ സഹായ വാർത്ത എത്തിയതിനു പിന്നാലെ ടീം ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. മുഴുവൻ താരങ്ങളും മത്സര പ്രതിഫലം കേരളത്തിന് നൽകുകയാണെങ്കിൽ രണ്ടു കോടിയോളം രൂപയുണ്ടാവും. ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് 15 ലക്ഷം രൂപ വീതവും റിസർവ് താരങ്ങൾക്ക് ഏഴര ലക്ഷം രൂപയുമാണ് ഒരു മത്സരത്തിലെ പ്രതിഫലം.
ഇന്ത്യൻ അണ്ടർ 16 ഫുട്ബാൾ ടീമും ജയം കേരളത്തിന് സമർപ്പിച്ചു
ന്യൂഡൽഹി: എ.എഫ്.സി അണ്ടർ 16 ഫുട്ബാൾ ചാമ്പ്യൻഷിപ് സന്നാഹ മത്സരത്തിൽ കാമറൂണിനെ തോൽപിച്ച ഇന്ത്യൻ അണ്ടർ 16 ടീം ജയം കേരളത്തിലെ പ്രളയ ദുരന്ത ബാധിതർക്ക് സമർപ്പിച്ചു. ‘‘ഞങ്ങളുടെ ഹൃദയം കേരളത്തിലെ ദുരന്ത ബാധിതർക്കൊപ്പമാണ്. പ്രളയത്തിൽനിന്ന് എത്രയും പെെട്ടന്ന് തിരിച്ചുവരാൻ കഴിയേട്ടയെന്ന് പ്രാർഥിക്കുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച ദുരന്തനിവാരണ സേനക്കും മറ്റുള്ളവർക്കും ഇൗ വിജയം സമർപ്പിക്കുകയാണ്’’ -ടീം കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. കരുത്തരായ കാമറൂണിനെതിരെ 2-1നായിരുന്നു ഇന്ത്യയുടെ ജയം. ടീമിലുള്ള മലയാളി താരം ഷഹബാസ് അഹ്മദിെൻറ കുടുംബവും പ്രളയത്തിെൻറ കെടുതികളനുഭവിച്ചിരുന്നു. ദുരന്തമനുഭവിക്കുന്നവരോടൊപ്പമാണ് തെൻറ മനസ്സെന്ന് മത്സരശേഷം ഷഹബാസ് അഹ്മദ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2018 10:41 PM GMT Updated On
date_range 2018-08-24T04:11:00+05:30മത്സര പ്രതിഫലം കേരളത്തിന് നൽകാൻ ടീം ഇന്ത്യ; നന്ദിയറിയിച്ച് മുഖ്യമന്ത്രി
text_fieldscamera_alt????????? ???????????? ?????? ??????? ???????????????????
Next Story