നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം ഒഴിവാക്കാൻ പാടുപെടുന്ന ഇന്ത്യ നിർണായകമായ മൂന്നാം ടെസ്റ്റിൽ െപാരുതുന്നു. ആദ്യ ദിനം കളി നിർത്തുേമ്പാൾ ഇന്ത്യ 87 ഒാവറിൽ ആറു വിക്കറ്റിന് 307 റൺസെടുത്തിട്ടുണ്ട്. നായകെൻറയും ഉപനായകെൻറയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. മൂന്നു റൺസകലെ സെഞ്ച്വറി നഷ്ടമായ വിരാട് കോഹ്ലിയും (97) പരമ്പരയിലാദ്യമായി േഫാമിലെത്തിയ അജിൻക്യ രഹാനെയും (81) ചേർന്ന് നാലാം വിക്കറ്റിന് പടുത്തുയർത്തിയ 159 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോറിന് അടിത്തറയിട്ടത്. മൂന്നിന് 82 എന്ന നിലയിൽനിന്നായിരുന്നു ഇവരുടെ ഒത്തുചേരൽ.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒാപണർമാരായ ശിഖർ ധവാനും ലോകേഷ് രാഹുലും ആൻഡേഴ്സൻ-ബ്രോഡ് ന്യൂബാൾ ഭീഷണിയെ മനോഹരമായി ചെറുത്താണ് തുടങ്ങിയത്. ഇരുവരും സ്കോർ ബോർഡ് 50 കടത്തി ഒന്നാം വിക്കറ്റിൽ മുന്നേറവെയാണ് ക്രിസ് വോക്സ് എറിഞ്ഞ 19ാം ഒാവർ ഇന്ത്യൻ വിക്കറ്റ് വീഴ്ചക്ക് തുടക്കം കുറിച്ചത്. ആ വരവിൽ മൂന്നു പേരെയും കൊണ്ടാണ് വോക്സ് മടങ്ങിയത്. ധവാൻ (35), രാഹുൽ (23), ചേതേശ്വർ പുജാര (14) എന്നിവർ പുറത്ത്. പിന്നീടായിരുന്നു കോഹ്ലി-രഹാനെ സഖ്യത്തിെൻറ ചെറുത്തുനിൽപ്.
എന്നാൽ, ചായക്കുശേഷം പുതിയ പന്തെടുത്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചെത്തി. രഹാനെയെ േബ്രാഡും കോഹ്ലിയെ ആദിൽ റഷീദും മടക്കിയപ്പോൾ ഏറെ നേരം പിടിച്ചുനിന്ന ഹർദിക് പാണ്ഡ്യ (18) ഒടുവിൽ ആൻഡേഴ്സെൻറ പന്തിൽ വീണു. അരങ്ങേറ്റക്കാരനായ ഋഷഭ് പന്താണ് (22) ക്രീസിൽ. ദിനേഷ് കാർത്തിക്, മുരളി വിജയ്, കുൽദീപ് യാദവ് എന്നിവർക്ക് പകരം പന്ത്, ധവാൻ, ജസ്പ്രീത് ബുംറ എന്നിവരുമായാണ് ഇന്ത്യ ഇറങ്ങിയത്.