ഇന്ത്യയുടെ ഭാരം മുഴുവൻ വിരാട് കോഹ്ലിയുടെ തോളിലാണ്. ഒാരോ കളി കഴിയുേമ്പാഴും അത് കൂടുന്നേയുള്ളൂവെന്നതിെൻറ തെളിവാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്. എന്നുവെച്ചാൽ, എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ മാത്രമല്ല, കഴിഞ്ഞ അഞ്ചു വർഷമായി ഇതുതന്നെയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിെൻറ അവസ്ഥയെന്നു സാരം. 2013 ഡിസംബർ മുതൽ പ്രധാന നാലു ടെസ്റ്റ് രാജ്യങ്ങൾക്കെതിരെ ഇന്ത്യൻ മുൻനിര ബാറ്റിങ്ങിെൻറ റിപ്പോർട്ടാണ് ചുവടെ.
(ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ പ്രകടനം)
വിരാട് കോഹ്ലി
1798 റൺസ്, 54.48 ശരാശരി
(17 ടെസ്റ്റ്)
മുരളി വിജയ്
1208 റൺസ്
@35.52 (17 ടെസ്റ്റ്)
അജിൻക്യ
രഹാനെ
1143 റൺസ് @ 43.96 (15 ടെസ്റ്റ്)
ചേതേശ്വർ പുജാര
863 റൺസ്
@ 28.76 (15 ടെസ്റ്റ്)
ശിഖർ ധവാൻ
651 റൺസ് @ 27.12 (12 ടെസ്റ്റ്)
എം.എസ്. ധോണി
621 റൺസ് @ 31.05 (11 ടെസ്റ്റ്)
രോഹിത് ശർമ
452 റൺസ് @ 23.78 (10 ടെസ്റ്റ്)
സെഞ്ച്വറിയിൽ പാതി കോഹ്ലി
2013 മുതൽ നാലു ടെസ്റ്റ് രാജ്യങ്ങൾക്കെതിരെ ഇന്ത്യ നേടിയ 16 സെഞ്ച്വറികളിൽ പകുതിയും കോഹ്ലിയുടെ വക.
കോഹ്ലി 8 സെഞ്ച്വറി (17 ടെസ്റ്റ്)
അജിൻക്യ രഹാനെ 3 (15 ടെസ്റ്റ്)
മുരളി വിജയ് 2 (17)
ശിഖർ ധവാൻ 1 (12)
ചേതേശ്വർ പുജാര 1 (15)
ലോകേഷ് രാഹുൽ 1 (15)