ജയിക്കാനുറച്ച് ഇന്ത്യ
text_fieldsനാഗ്പുര്‍: ഇംഗ്ളണ്ടിനെതിരെ ടെസ്റ്റും ഏകദിനവും ആധികാരികമായി ജയിച്ച ഇന്ത്യക്ക് മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20യില്‍ ഞായറാഴ്ച പരമ്പര തിരിച്ചുപിടിക്കാനുള്ള പോരാട്ടം. കാണ്‍പുരിലെ ആദ്യ ട്വന്‍റി20യിലെ തോല്‍വിക്കുശേഷം ഇംഗ്ളണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ കോഹ്ലിയും കൂട്ടരും നാഗ്പുര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുമ്പോള്‍ പൂര്‍ണ സമ്മര്‍ദത്തിലാണ് നീലപ്പട.
ഇന്ന് ജയിച്ചില്ളെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ഒപ്പം, 15 മാസത്തിനിടയിലെ ആദ്യ പരമ്പര തോല്‍വിയുമാവും. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 2-3ന് പരമ്പര കൈവിട്ടതിനുശേഷം ഇന്ത്യയെ കീഴടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. തോറ്റാല്‍ നായകസ്ഥാനം ഏറ്റെടുത്തതിനുശേഷം വിരാട് കോഹ്ലിക്കുള്ള ആദ്യ തിരിച്ചടിയുമാകുമിത്.
കഴിഞ്ഞകളിയില്‍ ഇംഗ്ളണ്ടിന്‍െറ പേസ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ലോകേഷ് രാഹുല്‍, യുവരാജ് സിങ്, മനീഷ് പാണ്ഡെ എന്നിവര്‍ പൂര്‍ണ പരാജയമായി. 36 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയാണ് ടോപ്സ്കോറര്‍ എന്നുപറയുമ്പോള്‍ ബാറ്റ്മാന്മാരുടെ പ്രകടനം വിലയിരുത്താന്‍ മറ്റൊന്നു വേണ്ടിവരില്ല. ബൗളര്‍മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ ആദ്യ ഇലവന്‍ തീരുമാനമെടുക്കാന്‍ വിരാട് കോഹ്ലിക്കും അനില്‍ കുംബ്ളെക്കും നന്നായി ആലോചിക്കേണ്ടിവരും. ഫോമിലേക്ക് ഉയര്‍ന്നുവരാത്ത ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരിക്കെ കഴിവുതെളിയിച്ച കൗമാര താരം ഋഷഭ് പന്തിനെ പരീക്ഷിക്കുമോ എന്നതിനും കാത്തിരിക്കാം. ആദ്യ മത്സരത്തില്‍ റിസര്‍വ് ബെഞ്ചിലായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവരാനും സാധ്യതയുണ്ട്.
മറുവശത്ത് ഇംഗ്ളണ്ട് സ്പിന്നര്‍മാരുടെയും പേസര്‍മാരുടെയും മികച്ച പ്രകടനവും ബാറ്റിങ്നിരയില്‍ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും ജോ റൂട്ടുമടങ്ങിയ താരങ്ങളും താളംകണ്ടത്തെിയതും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ കളിയില്‍ മോര്‍ഗന്‍ നേടിയ 51 റണ്‍സ് തന്നെയാണ് ടീമിന്‍െറ വിജയത്തില്‍ നിര്‍ണായകമായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
