Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിന്നസ്വാമിയിൽ ഇന്ത്യക്ക്​ പെരിയ സ്​കോർ

text_fields
bookmark_border
ചിന്നസ്വാമിയിൽ ഇന്ത്യക്ക്​ പെരിയ സ്​കോർ
cancel

ബംഗളുരു: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്‍റി20യിൽ ഇന്ത്യക്ക്​ മികച്ച സ്‌കോർ. അര്‍ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയുടെയും ധോനിയുടെയും മികവിൽ ആറു വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. 45 പന്തില്‍ അഞ്ചു സിക്‌സും രണ്ട് ഫോറുമുൾപ്പെടെ റെയ്​ന 63 റണ്‍സ് നേടിയപ്പോൾ ധോനി 36 പന്തിൽ 56 റൺസ്​ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടപ്പെട്ടിരുന്നു. നാല് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത കോലിയെ ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. 18 പന്തില്‍ നിന്ന് 22 റണ്‍സടിച്ച ലോകേഷ് രാഹുലിനെ സ്‌റ്റോക്ക്‌സും പുറത്താക്കി. യുവതാരം ഋഷഭ് പന്ത് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മനീഷ് പാണ്ഡെയ്ക്ക് പകരമായാണ് ഋഷഭ് അവസാന ഇലവനില്‍ ഇടം പിടിച്ചത്. ആദ്യ ട്വന്‍റി20യിൽ ഇംഗ്ലണ്ടും രണ്ടാം ട്വന്‍റി20യിൽ ഇന്ത്യയും ജയിച്ചതിനാൽ ഇന്നത്തെ മത്സരരം ഇരുകൂട്ടർക്കും നിർണായകമാണ്​. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india-englan
Next Story