Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20 ലോകകപ്പ്​:...

ട്വൻറി20 ലോകകപ്പ്​: പാകിസ്​താനെ വീഴ്​ത്തി ഇന്ത്യൻ വനിതകൾ

text_fields
bookmark_border
ട്വൻറി20 ലോകകപ്പ്​: പാകിസ്​താനെ വീഴ്​ത്തി ഇന്ത്യൻ വനിതകൾ
cancel
ഗയാന: വനിത ലോകകപ്പ്​ ട്വൻറി20യിൽ പാകിസ്​താനെ ഏഴു വിക്കറ്റിന്​ തകർത്ത്​ ഇന്ത്യ. പാകിസ്​താനുയർത്തിയ 134 റൺസ്​ വിജയലക്ഷ്യം മിതാലി രാജി​​െൻറ (56) അർധസെഞ്ച്വറി കരുത്തിൽ ഇന്ത്യ അനായാസം മറികടന്നു. സ്​കോർ: പാകിസ്​താൻ-133/7 (20 ഒാവർ), ഇന്ത്യ-137/3 (19 ഒാവർ).

നേര​േത്ത, ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു. ഇതോടെ, ഗ്രൂപ്​​ ‘ബി’യിൽ നാലു പോയൻറുമായി ഇന്ത്യ ഒന്നാം സ്​ഥാനത്താണ്​.

മിതാലി രാജിനൊപ്പം സ്​മൃതി മന്ദാന (26) ഇന്ത്യക്ക്​ മികച്ച തുടക്കം നൽകി. 73 റൺസി​​െൻറ പാർട്​ണർഷിപ്പാണ്​ ആദ്യ വിക്കറ്റിൽ ഇരുവരും ഒരുക്കിയത്​. ബിസ്​മത്​ മഹ്​റൂഫ്​ (53), നിദ ദർ (52) എന്നിവരാണ്​ പാകിസ്​താൻ ടോപ്​ സ്​കോറർമാർ​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs pakistanmalayalam newssports newsCricket NewsWomen's WT20
News Summary - India defeat Pakistan to register 2nd straight win in Women's WT20- Sports news
Next Story