കോ​ഹ്​​ലി​ക്ക്​ 24ാം സെ​ഞ്ച്വ​റി; ജ​ദേ​ജ​ക്ക്​ ക​ന്നി സെ​ഞ്ച്വ​റി, ഇ​ന്ത്യ 649/9 ഡിക്ലയേർഡ്​ 

  •  പ​ന്തിന്​ സെഞ്ച്വറി നഷ്​ടം (92)

  • വി​ൻ​ഡീ​സ്​ ആ​റി​ന്​ 94

14:31 PM
05/10/2018
raveendra jadeja-sports news

രാ​ജ്​​കോ​ട്ട്​: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ രാ​ജാ​വ്​ വി​രാ​ട്​ കോ​ഹ്​​ലി 24ാം ശ​ത​ക​വും രാ​ജ്​​കോ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ ര​വീ​ന്ദ്ര ജ​ദേ​ജ ക​ന്നി സെ​ഞ്ച്വ​റി​യും കു​റി​ച്ച​തോ​ടെ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​ക്ക്​ മേ​ൽ​ക്കൈ. 139 റ​ൺ​സ​ടി​ച്ച കോ​ഹ്​​ലി​ക്കും 100 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ജ​ദേ​ജ​ക്കു​മൊ​പ്പം 92 റ​ൺ​സോ​ടെ ഋ​ഷ​ഭ്​ പ​ന്തും ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 649 റ​ൺ​സു​മാ​യി ഇ​ന്ത്യ ഇ​ന്നി​ങ്​​സ്​ ഡി​ക്ല​യ​ർ ചെ​യ്​​തു. റ​ൺ​മ​ല​ക്ക്​ മു​ന്നി​ൽ പ​ക​ച്ചു​പോ​യ വി​ൻ​ഡീ​സി​നെ പേ​സും സ്​​പി​ന്നും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ പി​ടി​ച്ചു​കെ​ട്ടി​യ​പ്പോ​ൾ ര​ണ്ടാം​ദി​നം 94 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​റ്​ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. നാ​ല്​ വി​ക്ക​റ്റ്​ മാ​ത്രം കൈ​യി​ലി​രി​ക്കെ ഇ​ന്ത്യ​ൻ സ്​​കോ​റി​നൊ​പ്പ​മെ​ത്താ​ൻ വി​ൻ​ഡീ​സി​ന്​ ഇ​നി​യും 555 റ​ൺ​സു​കൂ​ടി വേ​ണം. 

വിൻഡീസ് പരേഡ്
ക്യാ​പ്​​റ്റ​ൻ ക്രെ​യ്​​ഗ്​ ബ്രാ​ത്​​വെ​യ്​​റ്റ്​ (2), കീ​റ​ൺ പൊ​വ​ൽ (1), ഷാ​യ്​ ഹോ​പ്​ (10), ഷി​ർ​മോ​ൺ ഹെ​റ്റ്​​മെ​യ​ർ (10), സു​നി​ൽ ആം​ബ്രി​സ്​ (12), ഷെ​യ്​​ൻ ഡോ​വ്​​റി​ച്​ (10) എ​ന്നി​വ​രാ​ണ്​ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി പ​വ​ലി​യ​നി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. റോ​സ്​​റ്റ​ൺ ചേ​സും (27) കീ​മോ പോ​ളും (13) പു​റ​ത്താ​വാ​രെ നി​ൽ​ക്കു​ന്നു. ത​​െൻറ ര​ണ്ടും മൂ​ന്നും ഒാ​വ​റു​ക​ളി​ൽ ഒാ​പ​ണ​ർ​മാ​രെ മ​ട​ക്കി​യ ഷ​മി​യാ​ണ്​ വി​ൻ​ഡീ​സ്​ ത​ക​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ബ്രാ​ത്​​വെ​യ്​​റ്റി​​െൻറ കു​റ്റി പി​ഴു​ത ഷ​മി പൊ​വ​ലി​നെ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ കു​ടു​ക്കി. ഹോ​പി​​െൻറ പ്ര​തി​രോ​ധം അ​ശ്വി​ൻ ത​ക​ർ​ത്ത​പ്പോ​ൾ ഹെ​റ്റ്​​മെ​യ​ർ ജ​ദേ​ജ​യു​ടെ ത്രോ​യി​ൽ റ​ണ്ണൗ​ട്ടാ​യി. ആം​ബ്രി​സി​നെ ജ​ദ​ജേ സ്ലി​പ്പി​ൽ ര​ഹാ​നെ​യു​ടെ കൈ​യി​ലെ​ത്തി​ച്ച​ശേ​ഷം കു​ൽ​ദീ​പ്​ ഡോ​വ്​​റി​ചി​നെ ബൗ​ൾ​ഡാ​ക്കി. 


രണ്ടു സെഞ്ച്വറി; ഒരു സെഞ്ച്വറി നഷ്ടം
ആ​ദ്യ​ദി​നം 18കാ​ര​ൻ പൃ​ഥ്വി ഷാ​യു​ടേ​താ​യി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടാം ദി​ന​ത്തി​ന്​ ഇ​ന്ത്യ​ൻ നി​ര​യി​ൽ അ​വ​കാ​ശി​ക​ളേ​റെ​യാ​യി​രു​ന്നു. ആ​ദ്യം ക്യാ​പ്​​റ്റ​​െൻറ ക​ളി, പി​ന്നീ​ട്​ സെ​ഞ്ച്വ​റി​ക്ക​രി​കെ വ​രെ പ​ന്ത​ടി​ച്ചു​ക​യ​റ്റം, അ​വ​സാ​നം ജ​ദ്ദു​വി​​െൻറ വാ​ൾ വീ​ശ​ൽ. അ​ര​ങ്ങേ​റി ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം 38ാം ടെ​സ്​​റ്റി​ലാ​ണ്​ ജ​ദേ​ജ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്​​റ്റി​ൽ 86 റ​ൺ​സ​ടി​ച്ചി​രു​ന്ന ജ​ദേ​ജ അ​തി​​െൻറ തു​ട​ർ​ച്ച​യെ​ന്ന പോ​ലെ​യാ​ണ്​ ത​​െൻറ ഹോം ​ഗ്രൗ​ണ്ടാ​യ സൗ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ബാ​റ്റ്​ വീ​ശി​യ​ത്. 132 പ​ന്തി​ൽ അ​ഞ്ചു​വീ​തും സി​ക്​​സും ഫോ​റു​മ​ട​ക്കം ജ​ദേ​ജ 100​ തി​ക​ച്ച​യു​ട​ൻ കോ​ഹ്​​ലി ഇ​ന്നി​ങ്​​സ്​ ഡി​ക്ല​യ​ർ ചെ​യ്​​തു. 

123ാം ഇ​ന്നി​ങ്​​സി​ൽ 24ാം സെ​ഞ്ച്വ​റി തി​ക​ച്ച​ കോ​ഹ്​​ലി കു​റ​ഞ്ഞ ഇ​ന്നി​ങ്​​സി​ൽ ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​യി. 66 ഇ​ന്നി​ങ്​​സി​ൽ 24 സെ​ഞ്ച്വ​റി നേ​ടി​യ ഡോ​ണ​ൾ​ഡ്​ ബ്രാ​ഡ്​​മാ​ൻ മാ​ത്ര​മാ​ണ്​ മു​ന്നി​ൽ. താ​ര​ത​മ്യേ​ന സാ​വ​ധാ​നം ബാ​റ്റ്​ ചെ​യ്​​ത കോ​ഹ്​​ലി ബ​ഹ​ള​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ ശ​ത​കം കു​റി​ച്ച​ത്. 230 പ​ന്ത്​ നേ​രി​ട്ട കോ​ഹ്​​ലി 10 ത​വ​ണ മാ​ത്ര​മാ​ണ്​ പ​ന്ത്​ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. മ​റു​വ​ശ​ത്ത്​ അ​തി​വേ​ഗം സ്​​കോ​ർ ചെ​യ്​​ത ഋ​ഷ​ഭ്​ 84 പ​ന്തി​ൽ നാ​ല്​ സി​ക്​​സും എ​ട്ട്​ ഫോ​റു​മാ​യി 92ൽ ​നി​ൽ​ക്കെ മ​റ്റൊ​രു സി​ക്​​സ​റി​നു​ള്ള ശ്ര​മ​ത്തി​ൽ പു​റ​ത്താ​യ​തോ​ടെ ര​ണ്ടാം സെ​ഞ്ച്വ​റി അ​ക​ന്നു.

Loading...
COMMENTS