ഗാാെല: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. കോഹ്ലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 240 റൺസിന് ഡിക്ലയർ ചെയ്തു. 550 റൺസാണ് ഇന്ത്യ ശ്രീലങ്കക്ക് മുന്നിൽ വെച്ചിരിക്കുന്ന വിജയലക്ഷ്യം.
വിരാട് കോഹ്ലിക്കൊപ്പം അഭിനവ് മുകുന്ദ്(81) ഇന്ത്യൻ നിരയിൽ തിളങ്ങി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ലങ്കക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇന്ത്യയുടെ മാരക ബൗളിങ്ങിന് മുമ്പിൽ ലങ്ക എത്രത്തോളം പിടിച്ച് നിൽക്കുമെന്ന് കൂടി കണ്ടറിയണം.