ബംഗളൂരു: അഫ്ഗാനെതിരായ ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം. 263 റൺസിെൻറ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്സിന് സമാനമായി കുറഞ്ഞ സ്കോറിന് അഫ്ഗാനിസ്താൻ രണ്ടാം ഇന്നിങ്സിലും പുറത്തായി. ഇന്ത്യയുടെ ബൗളിങ് കരുത്തിന് മുന്നിൽ കേവലം 103 റൺസെടുക്കാനെ അഫ്ഗാനിസ്താന് സാധിച്ചുള്ളു. സ്േകാർ ഇന്ത്യ: 474, അഫ്ഗാനിസ്താൻ: 109,103
ഫോളോ ഒാൺ വഴങ്ങി രണ്ടാമതും ബാറ്റ് ചെയ്യേണ്ടി വന്ന അഫ്ഗാനിസ്താൻ രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചില്ല. ആദ്യ ഇന്നിങ്സിൽ അശ്വിെൻറ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ അഫ്ഗാൻ തകർന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ജഡേജയും ഉമേഷ് യാദവുമാണ് അഫ്ഗാൻ ബാറ്റിങ് നിരയുടെ നെട്ടല്ലൊടിച്ചത്.
കേവലം 17 റൺസ് വഴങ്ങി ജഡേജ നാല് വിക്കറ്റെടുത്തു. 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവിെൻറ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിനിെൻറ പ്രകടനമാണ് അഫ്ഗാനെ ചെറിയ സ്േകാറിലൊതുക്കിയത്. 35 റൺസെടുത്ത ഹംസത്തുള്ള ഷഹിദിക്കൊഴികെ മറ്റാർക്കും അഫ്ഗാൻ നിരയിൽ തിളങ്ങാനായില്ല. മുരളി വിജയ്, ശിഖർധവാൻ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ സമ്മാനിച്ചത്.