മാഞ്ചസ്റ്റർ: ഒാൾഡ് ട്രഫോഡ് ക്രിക്കറ്റ് മൈതാനത്ത് തൂങ്ങിനിന്ന മഴമേഘങ്ങൾ കാണിയായി മാറിനിന്നപ്പോൾ, രോഹിത് ശർമ പേമാരിയായി പെയ്തിറങ്ങി. സിക്സും ബൗണ്ടറിയുംകൊണ്ട് റൺമഴപെയ്യിച്ച് രോഹിത് ശർമ (140) നേടിയ അതിവേഗ സെഞ്ച ്വറിയിലൂടെ പിറന്ന ഇന്ത്യയുടെ 337 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പാക് പട ആയുധം വെച്ച് കീഴടങ്ങി. മത്സരത ്തിെൻറ വിവിധ ഘട്ടങ്ങളിൽ മഴ കളിമുടക്കിയതിനെ തുടർന്ന് ലൂയിസ് ഡക്വർത്ത് നിയമപ്രകാരം പാക് ടീമിന് 40 ഒാവറി ൽ 302 റൺസായി പുനർ നിശ്ചയിച്ചെങ്കിലും 212 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 89 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ലോകകപ്പിൽ പാകി സ്താനോട് നേർക്കുനേർ ഏറ്റമുട്ടിയ ഏഴു കളിയും ഇന്ത്യ വിജയിച്ചു.

ടോസിൽ ജയിച്ച പാകിസ്താൻ ഇൗർപ്പം നിലനിന്ന പിച്ചിൽ ഇന്ത്യയെ ആദ്യ ബ ാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം തുടങ്ങുന്നതിെൻറ മണിക്കൂറുകൾക്കു മുമ്പ് പെയ്ത മഴയുടെ ആനുകൂല്യം മ ുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് പാക് ക്യാപ്്റ്റൻ സർഫറാസ് അഹ്മദ് ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിച്ചത്. ഇന് ത്യയാകട്ടെ കൃത്യമായ ഗെയിം പ്ലാനോടെ കളി തുടങ്ങി.
പരിക്കേറ്റ ശിഖർ ധവാന് പകരം ഒാപണറായി ലോകേഷ് രാഹുലിന് സ്ഥാനക്കയറ്റംനൽകിയും നാലാമനായി വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയുമാണ് പോരിനിറങ്ങിയത്. ഒാപണിങ് ബൗളിങ്ങിൽ അപകടകാരിയായ മുഹമ്മദ് ആമിറിനെ രാഹുൽ തൊടാൻ ശ്രമിച്ചില്ല. ഫലം മെയ്ഡ് ഇൻ ഒാവറിൽ തുടക്കം. ഹസൻ അലിയെയും വഹാബ് റിയാസിനെയും തിരഞ്ഞുപിടിച്ച് പ്രഹരിച്ചുകൊണ്ടായിരുന്നു രോഹിതിെൻറ മുന്നേറ്റം.

ഒരു വശത്ത് രാഹുൽ കാഴ്ചക്കാരനായിരുന്നു. േരാഹിത് അതിവേഗം സ്കോർ ചെയ്തപ്പോൾ, പതുക്കെയാണെങ്കിലും രാഹുലും പേടിമാറ്റി കളി തുടങ്ങിയതോടെ 18 ഒാവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 100 കടത്തി. ധവാെൻറ അഭാവം നിഴലിക്കാതെ പക്വതയോടെ ബാറ്റ്്വീശിയ ലോകേഷ് രാഹുലിെൻറ (57) വിക്കറ്റാണ് ആദ്യം നഷ്ടമായത്. വഹാബ് റിയാസിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ടീം സ്കോർ 23.5 ഒാവറിൽ 136 ലെത്തി. തുടർന്ന് ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം നിർത്തിയിടത്തുനിന്നുതന്നെയാണ് തുടങ്ങിയത്.
ഷദാബ്ഖാനെറിഞ്ഞ 30ാം ഒാവറിലാണ് രോഹിത് ശർമ തെൻറ 24ാം സെഞ്ച്വറി കുറിച്ചത്. പാക് ടീമിനെതിരായി തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു അത്. കോഹ്ലിയെ കൂട്ടുപിടിച്ച് അടിച്ചുമുന്നേറിയ രോഹിത് നാലാം ഡബ്ളിലേക്കെന്ന തോന്നലിൽ നിൽക്കവേ (140) ഹസൻ അലിയെ സ്വീപ് ഷോട്ടിന് ശ്രമിക്കവേ വഹാബ് റിയാസിന് കാച്ച് നൽകി മടങ്ങി. 113 പന്തിൽ 14 ഫോറും മൂന്നു സിക്സറും ഉൾപ്പെടുന്നതായിരുന്നു രോഹിതിെൻറ ഇന്നിങ്സ്. അവസാന ഒാവറിൽ അടിച്ചുകളിക്കുക എന്ന ഉദ്ദേശ്യത്തോടെ നാലാമനായി ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ (26) ആമിറിന് ആദ്യ വിക്കറ്റ് നൽകി മടങ്ങി.

തുടർന്നെത്തിയ മഹേന്ദ്രസിങ് ധോണി (1) നിലയുറപ്പിക്കും മുേമ്പ ആമിറിെൻറ ഇരയായി. ശങ്കറിനെ കൂട്ടുപിടിച്ച് കോഹ്ലി ടീം സ്കോർ 300 കടത്തിനിൽക്കവേയാണ് മഴയെത്തിയത്. 45 മിനിറ്റോളം കളിമുടക്കിയ തിരിച്ചെത്തിയ ഇന്ത്യക്ക് നായകൻ വിരാട് (77) കോഹ്ലിയുടെ വിക്കറ്റ് നഷ്്ടമായി. ആമിറിെൻറ ബൗൺസറിൽ ബാറ്റ് വെക്കവേ സർഫറാസിന് കാച്ച് നൽകി മടങ്ങുകയായിരുന്നു.
റീപ്ലേകളിൽ ബാറ്റിൽ കൊണ്ടില്ലെന്ന് വ്യക്തമായെങ്കിലും റിവ്യൂ നൽകാൻ പോലും നിൽക്കാതെ കോഹ്ലി പവലിയനിലേക്ക് മടങ്ങി. തുടർന്നെത്തിയ കേദാർ ജാദവ് (9) വിജയ് ശങ്കറിനൊപ്പം (15) വിക്കറ്റ് നഷ്്ടപ്പെടാതെ ഇന്നിങ്സ് പൂർത്തിയാക്കി. പാകിസ്താനുവേണ്ടി പേസർ മുഹമ്മദ് ആമിർ മൂന്നുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ഒാപണർമാർ ഭുവനേശ്വറിനെയും ബുംറയേയും കരുതലോടെയാണ് നേരിട്ടതെങ്കിലും അഞ്ചാം ഒാവറിൽ നാല് പന്തെറിഞ്ഞ് കാലിന് പരിക്കേറ്റ് പിന്മാറിയ ഭുവനേശ്വറിെൻറ ഒാവർ പൂർത്തിയാക്കിയ വിജയ് ശങ്കറാണ് ആദ്യ വെടിപൊട്ടിച്ചത്.

ഇമാമുൽ ഹഖിനെ (7) എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. തുടർന്ന് ഫഖർ സമാനും (62) ബാബർ അസമും(48) ശക്തമായി പ്രതിരോധിച്ചെങ്കിലും കുൽദീപ് യാദവ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ബാബറും ഫഖറും കുൽദീപിന് ഇരയായി. പിന്നീട് പാക് വിക്കറ്റുകൾ തുടരെ തുടരെ വീഴുകയായിരുന്നു. 35 ഒാവറിൽ ആറു വിക്കറ്റ് നഷ്്ടത്തിൽ 166 നിൽക്കെ മഴയെത്തുകയായിരുന്നു. ലൂയിസ് ഡക്്വർത്ത് നിയമ പ്രകാരം 40 ഒാവറിൽ 302 റൺസ് വിജയ ലക്ഷ്യമായി പുനർ നിശ്ചയിക്കുകയായിരുന്നു. മഴ മാറി ഗ്രൗണ്ടിലിറങ്ങിയ പാക് ടീമിന് 000 കഴിഞ്ഞുള്ളൂ. ഇമാദ് വസീം (00) ഷദാബ് ഖാൻ (00) പുറത്താകാതെ നിന്നു.