ബ്ലൈ​ൻ​ഡ്​​ ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​: പാ​കി​സ്​​താ​നെ​തി​രെ ഇ​ന്ത്യ​ക്ക്​ ജ​യം

22:38 PM
12/01/2018
ദു​ബൈ: ബ്ലൈ​ൻ​ഡ്​ ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ പാ​കി​സ്​​താ​നെ തോ​ൽ​പി​ച്ചു. ഏ​ഴു വി​ക്ക​റ്റി​നാ​ണ്​ അ​യ​ൽ​ക്കാ​രെ ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത പാ​കി​സ്​​താ​ൻ നി​ശ്ചി​ത 40 ഒാ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ്​ ന​ഷ്​​ത്തി​ൽ 283 റ​ൺ​സെ​ടു​ത്തി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ജ​യ​ല​ക്ഷ്യം 34.5 ഒാ​വ​റി​ൽ അ​നാ​യാ​സം മ​റി​ക​ട​ന്നു. ഇ​ന്ത്യ​ക്കാ​യി ഹ​രി​യാ​ന​യു​ടെ ദീ​പ​ക്​ മാ​ലി​ഖ് (79), വെ​ങ്ക​ടേ​ഷ്​ (64), ക്യാ​പ്​​റ്റ​ൻ അ​ജ​യ്​ റെ​ഡ്​​ഡി (47) എ​ന്നി​വ​ർ തി​ള​ങ്ങി.
COMMENTS