ഇന്ത്യ x ബംഗ്ലാദേശ്: കൗമാര ക്രിക്കറ്റ് ലോകചാമ്പ്യന്മാരെ ഇന്നറിയാം
text_fieldsപോഷെസ്ട്രൂം (ദക്ഷിണാഫ്രിക്ക): 2020ലെ കൗമാര ക്രിക്കറ്റ് ലോകചാമ്പ്യന്മാരെ ഇന്നറിയാം. ദ ക്ഷിണാഫ്രിക്ക വേദിയായ ടൂർണമെൻറിെൻറ കലാശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം ലക്ഷ്യമി ടുന്ന ഇന്ത്യയും ലോകകപ്പിലെ ആദ്യ ഫൈനലിനൊരുങ്ങുന്ന ബംഗ്ലാദേശും തമ്മിലാണ് പോരാട് ടം.
കിരീട ഫേവറിറ്റ് എന്ന വിശേഷണത്തിന് ഒത്ത പ്രകടനവുമായാണ് ഇന്ത്യയുടെ ഫൈനൽ വ രെയുള്ള കുതിപ്പ്. ബാറ്റിലും ബൗളിലും മേധാവിത്തം പ്രകടിപ്പിക്കുന്ന പ്രിയം ഗാർഗിെൻറ നേതൃത്വത്തിലുള്ള ടീം ഒരു കളിപോലും തോറ്റിട്ടില്ല. ഗ്രൂപ്പിലെയും നോക്കൗട്ടിലെയും ജയങ്ങൾ ആധികാരികം. സെമി ഫൈനലിൽ അയൽക്കാരായ പാകിസ്താനെതിരെ പത്ത് വിക്കറ്റിന് ജയിച്ച് ആത്മവിശ്വാസത്തിലാണ് കൗമാരപ്പട.
ടൂർണമെൻറിലെ ടോപ് സ്കോററായി വാഴുന്ന യശസ്വി ജയ്സ്വാൾ (312 റൺസ്), വിക്കറ്റ് വേട്ടയിൽ മൂന്നാമതുള്ള രവി ബിഷ്ണോയ് (13) എന്നിവരുടെ സാന്നിധ്യമാണ് കരുത്ത്. ദിവ്യാൻഷ് സക്സേന, കാർത്തി ത്യാഗി, ആകാശ് സിങ് എന്നിവരാണ് മറ്റു മാച്ച് വിന്നർമാർ. എതിരാളികളായ ബംഗ്ലാദേശും മോശമല്ല. സെമിയിൽ ന്യൂസിലൻഡിനെയും ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയെയുമാണ് മികച്ച ഫോമിൽ തോൽപിച്ചത്. ഗ്രൂപ് റൗണ്ടിലും തോൽവി അറിഞ്ഞിട്ടില്ല.
ബംഗ്ലാ കുട്ടിക്കടുവകൾ
ക്രിക്കറ്റിലെ ഭാവി ബംഗ്ലാദേശിേൻറത് കൂടിയാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഈ ഏഷ്യൻ രാജ്യത്തിെൻറ പ്രകടനം. ടൂർണമെൻറ് ക്രീസുണരുത്തിനും മാസങ്ങൾക്ക് മുേമ്പ അവർ ഒരുക്കം തുടങ്ങിയിരുന്നു. ബംഗ്ലാ കുട്ടിക്കടുവകളുടെ പോരാട്ട വീര്യം അറിയുന്നവർ അവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകി. അതെല്ലം ശരിവെച്ചാണ് അക്ബർ അലിയുടെ നായകത്വത്തിലുള്ള ടീമിെൻറ കുതിപ്പ്.
2018ൽ ക്വാർട്ടർ ഫൈനലിലെ തോൽവിക്കു പിന്നാലെ മുൻ നായകൻ ഖാലിക് മഹ്മൂദിെന ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചാണ് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് പുതുകൗമാര സംഘത്തെ വാർത്തെടുത്തത്. 24 മാസത്തെ ഫ്യൂച്ചർ പ്ലാനുമായി ഒരുങ്ങിയ തുടക്കം അവരെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിലുമെത്തിച്ചു. ഒരു സെഞ്ച്വറിയുമായി 176 റൺസടിച്ച മഹ്മൂദുല്ല ഹസൻ ജോയ്, തൻസിദ് ഹസൻ, ഷഹാദത് ഹുസൈൻ എന്നിവരാണ് റൺവേട്ടയിൽ പ്രധാനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
