ഇന്ദോർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വൻ മാർജിൻ ലീഡുമായി തോൽവിയറിയാതെ കുതിക് കുന്ന ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളി. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാൻ പോകുന്നു എന്ന നിലയിലാണ് പരമ്പരക്ക് പ്രാധാന്യം ലഭിച്ചത്. ആദ്യ മത്സരത്തിന് ഇന്ന് റെഡ് ബാളിൽ ഇന്ദോറിൽ തുടക്കമാകുമെങ്കിലും എല്ലാ കണ്ണുകളും ഇൗ മാസം 22 മുതൽ കൊൽക്കത്ത ഇൗഡൻ ഗാർഡൻസിൽ നടക്കാൻ പോകുന്ന ‘പിങ്ക് ബാൾ‘ ടെസ്റ്റിലാണ്.
സമീപകാലത്ത് ടെസ്റ്റിൽ ദുർബല പ്രകടനം പുറത്തെടുക്കുന്ന ബംഗ്ലാദേശ് ശാകിബുൽ ഹസെൻറയും തമീം ഇഖ്ബാലിെൻറയും അസാന്നിധ്യത്തിലാണ് മാരക ഫോമിൽ കളിക്കുന്ന ഇന്ത്യക്കു മുന്നിലെത്തിപ്പെടുന്നത്. ലോകോത്തര ടീമായ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരിയാണ് ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയുടെ വരവ്. നായകൻ മോമിനുൽ ഹഖ് ഒഴികെ വിശ്വസിക്കാൻ കെൽപുള്ള ബാറ്റ്സ്മാന്മാർ ഇല്ലെന്നതാണ് ബംഗ്ലാദേശിനെ പ്രധാനമായും കുഴക്കുന്നത്.
ശാകിബിെൻറ നേതൃത്വത്തിൽ അവസാനം കളിച്ച ടെസ്റ്റിൽ ബംഗ്ലാദേശ് 224 റൺസിന് അഫ്ഗാനിസ്താനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യ: രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേേതശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, രവീന്ദ്ര ജദേജ, വൃദ്ധിമാൻ സാഹ (കീപ്പർ), ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശർമ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി, ഋഷഭ് പന്ത്.