Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകത്തിക്കയറി...

കത്തിക്കയറി മാക്​സ്​വെൽ; അവസാന ഒാവറിൽ ഇന്ത്യൻ അടിയറവ്​

text_fields
bookmark_border
glen-maxwell
cancel

ബംഗളൂരു: മാക്​സ്​വെല്ലി​​െൻറ ഇങ്ങനെയൊരു ‘സർജിക്കൽ സ്​ട്രൈക്’ ഇന്ത്യൻ ക്യാമ്പ്​ പ്രതീക്ഷിച്ചിരുന്നില്ല. ഇ ന്ത്യയുടെ മൂന്ന്​ മുൻനിര താരങ്ങൾ വിയർപ്പൊഴുക്കി നേടിയത്​​ മാക്​സ്​വെൽ(113നോട്ടൗട്ട്​) ഒറ്റക്ക്​ അടിച്ചെടുത ്തു. വെടിക്കെട്ട്​ സെഞ്ച്വറിയുമായി മാക്​സ്​വെൽ ആളിക്കത്തിയ രണ്ടാം ട്വൻറി20ൽ ഇന്ത്യയെ ഏഴുവിക്കറ്റിന്​ തോൽപിച ്ച്​ ആസ്​ട്രേലിയക്ക്​ പരമ്പര (2-0). സ്​കോർ: ഇന്ത്യ-190/4, ആസ്​ട്രേലിയ-(194/3-19.4). ഇന്ത്യൻ മണ്ണിൽ ആസ്​ട്രേലിയയുടെ ആദ്യ ട്വൻറി20 പരമ്പരയാണിത്​. മാക്​സ്​വെൽ ട്വൻറി20 ക്രിക്കറ്റിൽ മൂന്ന്​ സെഞ്ച്വറി നേടുന്ന ആദ്യ ആസ്​ട്രേലിയൻ താരമായി.

ആദ്യ മത്സരത്തിലെ ജയം ഒാർത്ത്​ ടോസ്​ നേടിയ ആസ്​ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന്​ വിളിക്കുകയായിരുന്നു. ലോകേഷ്​ രാഹുലി​​െൻറ(47) മികച്ച തുടക്കത്തിനു പിന്നാലെ തളർന്ന ഇന്ത്യൻ സ്​കോറിനെ, വിരാട്​ കോഹ്​ലിയും (38 പന്തിൽ പുറത്താകാതെ 72), എം.എസ്​ ധോണിയും(23 പന്തിൽ 40) ചേർന്ന്​ ഉണർത്തി. ജെയ്​ റിച്ചാഡ്​സണിനെയും പാറ്റ്​ കമ്മിസിനെയും അതിർത്തി അടിച്ചുപരത്തി ഇരുവരും സ്​കോർ 190 ലേക്കെത്തിച്ചപ്പോൾ ജയം ഉറപ്പിച്ചപോലെയായിരുന്നു ഇന്ത്യ ഫീൽഡിങ്ങിനെത്തിയത്​. മറുപടി ബാറ്റിങ്ങിൽ ഒാസീസി​​െൻറ ആദ്യ രണ്ടു വിക്കറ്റുകൾ ആറ്​ ഒാവറിനുള്ളിൽ നഷ്​ടമായതോടെ കോഹ്​ലിയും സംഘവും വീർപ്പുമുട്ടി. മാർകസ്​ സ്​റ്റോണിസിനെ(7) സിദ്ദാർഥ്​ കൗളും, ക്യാപ്​റ്റൻ ആരോൺ ഫിഞ്ചിനെ(8) വിജയ്​ ശങ്കറും മടക്കി അയച്ചു.

എന്നാൽ, എല്ലാം മാറിമറിഞ്ഞത്​ പെ​െട്ടന്നായിരുന്നു. ക്രീസിലെത്തിയ മാക്​സ്​വെൽ ഒാപണർ ഡാർസി ഷോർടിനെ (40) കൂട്ടുപിടിച്ച്​ വെടിക്കെട്ടിന്​ തിരികൊളുത്തി. യുസ്​വേ​ന്ദ്ര ചഹലിനെ (4 ഒാവർ 47) പ്രഹരിച്ച്​ കൊണ്ടുള്ള തുടക്കം. പിന്നെ പന്തുമായെത്തിയവർക്കെല്ലാം കിട്ടി ശിക്ഷ. ക്രുണാൽപാണ്ഡ്യയും (4ഒാവർ 33 റൺസ്​), വിജയ്​ ശങ്കറിനെയും (4-38), സിദ്ധാർഥ്​ കൗളിനെയും (3.4-45) പലവട്ടം അതിർത്തി കടത്തി. അൽപം ദാക്ഷിണ്യം കാണിച്ചത്​ ജസ്​പ്രീത്​ ബുംറക്കെതിരെ മാത്രം. തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഒമ്പത്​ തവണയാണ്​ മാക്​സ്​വെൽ പന്ത്​ നിലംതൊടാതെ അതിർത്തി കടത്തിയത്​. ഒപ്പം ഏഴു ഫോറും. 50 പന്തിലായിരുന്നു മാക്​സ്​വെല്ലി​​െൻറ സെഞ്ച്വറി. അവസാന ഒാവറിൽ ഒമ്പത്​ റൺസ്​ വേണ്ടിയിരുന്ന എതിരാളികളെ സിദ്ധാർഥ്​ കൗൾ ആദ്യ രണ്ടു പന്തുകളിൽ സമ്മർദത്തിലാക്കിയെങ്കിലും മൂന്നും നാലും പന്തുകളിൽ സിക്​സും ഫോറും അടിച്ച്​ രണ്ടു പന്ത്​ ബാക്കിയിരിക്കെ മാക്​സ്​വെൽ ജയിപ്പിച്ചു. ഇന്ത്യൻ നിരയിൽ ശിഖർ ധവാനും(14) ഋഷഭ്​ പന്തിനും(1) തിളങ്ങാനായില്ല. ദിനേശ്​​ കാർത്തിക്​ (8) പുറത്താകാതെനിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty 20india-australiamalayalam newssports newsCricket News
News Summary - India-Australia Twenty 20-Sports news
Next Story