ഇ​നി​യാ​ണ്​ ക​ളി

08:18 AM
14/01/2020
kohli

മും​ബൈ: ഇ​തു​​വ​രെ ക​ണ്ട​തൊ​ന്നു​മ​ല്ല ക​ളി. ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​​ശേ​ഷം ബം​ഗ്ലാ​ദേ​ശ്, വെ​സ്​​റ്റി​ൻ​ഡീ​സ്, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളെ തോ​ൽ​പി​ച്ച വ​മ്പു​മാ​യി നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ യ​ഥാ​ർ​ഥ പ​രീ​ക്ഷ​ണം വ​ന്നെ​ത്തി. പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ ന​ട​ന്ന​ടു​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്ന്​ മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​ മും​ബൈ​യി​ൽ തു​ട​ക്ക​മാ​കും. പ​ര​മ്പ​ര​യോ​ടൊ​പ്പം​ത​ന്നെ സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്​​സ്​​മാ​ൻ പ​ട്ട​ത്തി​ന്​ പോ​ര​ടി​ക്കു​ന്ന വി​രാ​ട്​ കോ​ഹ്​​ലി​യും സ്​​റ്റീ​വ​ൻ സ്​​മി​ത്തും ഇ​രു​ഭാ​ഗ​ത്തും അ​ണി​നി​ര​ക്കു​ന്ന​തോ​ടെ പ​ര​മ്പ​ര​ക്ക്​ മ​റ്റൊ​രു മാ​നം​കൂ​ടി കൈ​വ​രും. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പ്​ സെ​മി​ക്കു​ശേ​ഷം ആ​സ്​​ട്രേ​ലി​യ ക​ളി​ക്കു​ന്ന ആ​ദ്യ ഏ​ക​ദി​നം കൂ​ടി​യാ​ണി​ത്. 

ധ​വാ​നും രാ​ഹു​ലും 
ക​ളി​ച്ചേ​ക്കും

 ലോ​കേ​ഷ്​ രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ എ​ന്നി​വ​രി​ൽ ആ​രെ ഓ​പ​ണ​റാ​യി പ​രി​ഗ​ണി​ക്കും എ​ന്ന​താ​ണ്​ ഇ​ന്ത്യ​യെ കു​ഴ​ക്കു​ന്ന ചോ​ദ്യം. സ​മീ​പ​കാ​ല​ത്തെ മി​ക​വ്​ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ രാ​ഹു​ൽ, ധ​വാ​നെ​​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ്. എ​ന്നാ​ൽ ഓ​സീ​സി​നെ​തി​രെ മി​ക​ച്ച ബാ​റ്റി​ങ്​ റെ​ക്കോ​ഡു​ള്ള ധ​വാ​നെ ത​ഴ​യാ​നും ടീം ​മാ​നേ​ജ്​​മ​െൻറി​ന്​ മ​ന​സ്സ്​​ വ​രു​ന്നി​ല്ല. ഇ​രു​വ​രെ​യും ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ന​ൽ​കു​ന്ന സൂ​ച​ന. ഇ​വ​ർ​ക്കാ​യി ബാ​റ്റി​ങ്​ ഓ​ർ​ഡ​റി​ൽ താ​ഴേ​ക്കി​റ​ങ്ങാ​നും  ത​യാ​റാ​ണെ​ന്ന്​ കോ​ഹ്​​ലി തി​ങ്ക​ളാ​ഴ്​​ച വ്യ​ക്​​ത​മാ​ക്കി. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ധ​വാ​​െൻറ ​െസ​ഞ്ച്വ​റി മി​ക​വി​ലാ​ണ്​ ഇ​ന്ത്യ കം​ഗാ​രു​ക്ക​ളെ തോ​ൽ​പി​ച്ച​ത്. മ​ധ്യ​നി​ര​യാ​ണ്​ മ​റ്റൊ​രു ത​ല​വേ​ദ​ന. കേ​ദാ​ർ ജാ​ദ​വി​നെ​യും​ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ​ക്കു​​പ​ക​രം ടീ​മി​ലെ​ത്തി​യ ശി​വം ദു​ബെ​യെ​യും പൂ​ർ​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. വി​ൻ​ഡീ​സി​നെ​തി​രെ​യും ശ്രീ​ല​ങ്ക​ക്കെ​തി​രെ​യും ബാ​റ്റി​ങ്ങി​ൽ മി​ന്ന​ൽ പ്ര​ക​ട​നം ന​ട​ത്തി​യ ശ​ർ​ദു​ൽ ഠാ​കു​ർ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. ജ​സ്​​പ്രീ​ത്​ ബൂം​റ ഏ​ക​ദി​ന ജ​ഴ്​​സി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്​ ബൗ​ളി​ങ് ​നി​ര​യെ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തും. ഓ​സീ​സി​നെ​തി​രെ ഹാ​ട്രി​ക്​ നേ​ടി​യ ച​രി​ത്ര​മു​ള്ള കു​ൽ​ദീ​പ്​ യാ​ദ​വി​നെ​യാ​കും സ്​​പി​ന്ന​റു​ടെ റോ​ളി​ൽ ക​ളി​പ്പി​ക്കു​ക. 

ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റാ​ൻ ല​ബു​ഷെ​യ്​​ൻ

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ പു​തി​യ സൂ​പ്പ​ർ താ​ര​മാ​യി ഉ​ദി​ച്ചു​യ​ർ​ന്ന മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റ​ത്തി​നും ഇ​ന്ത്യ​ൻ മ​ണ്ണ്​ സാ​ക്ഷ്യം വ​ഹി​ക്കും. 
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ആ​സ്​​ട്രേ​ലി​യ​ക്ക്​ 3-2ന്​ ​വി​ജ​യം സ​മ്മാ​നി​ച്ച​തി​ൽ പ്ര​ധാ​നി​ക​ളാ​യ പീ​റ്റ​ർ ഹാ​ൻ​ഡ്​​സ്​​കോ​മ്പും ആ​ഷ്​​ട​ൺ ടേ​ണ​റും ഇ​ക്കു​റി​യും ടീ​മി​ലു​ണ്ട്. അ​ന്ന്​ 2-0ത്തി​നു​ പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഓ​സീ​സി​​െൻറ ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വ്. മി​ന്നും ഫോ​മി​ലു​ള്ള പാ​റ്റ്​ ക​മ്മി​ൻ​സ്, മി​ച്ച​ൽ സ്​​റ്റാ​ർ​ക്, കെ​യ്​​ൻ റി​ച്ചാ​ർ​ഡ്​​സ​ൺ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഓ​സീ​സ്​ ബൗ​ളി​ങ്​ ഡി​പാ​ർ​ട്​​മ​െൻറി​നെ മെ​രു​ക്കാ​ൻ കോ​ഹ്​​ലി​പ്പ​ട അ​ൽ​പം വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും. 

ടീം
ഇ​ന്ത്യ: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, കേ​ദാ​ർ ജാ​ദ​വ്, ഋ​ഷ​ഭ്​ പ​ന്ത് (കീ​പ്പ​ർ), ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ദേ​ജ, യൂ​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, ന​വ്​​ദീ​പ്​ സെ​യ്​​നി, ജ​സ്​​പ്രീ​ത്​ ബൂം​റ, ശ​ർ​ദു​ൽ ഠാ​കു​ർ, മു​ഹ​മ്മ​ദ്​ ഷ​മി.

ആ​സ്​​ട്രേ​ലി​യ: ആ​രോ​ൺ ഫി​ഞ്ച്​ (ക്യാ​പ്​​റ്റ​ൻ), അ​ല​ക്​​സ്​ കാ​രി (കീ​പ്പ​ർ), പാ​റ്റ്​ ക​മ്മി​ൻ​സ്, ആ​ഷ്​​ട​ൺ അ​ഗ​ർ, പീ​റ്റ​ർ ഹാ​ൻ​ഡ്​​സ്​​കോം​ബ്, ജോ​ഷ്​ ഹെ​യ്​​സ​ൽ​വു​ഡ്, മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ, കെ​യ്​​ൻ റി​ച്ചാ​ർ​ഡ്​​സ​ൺ, സ്​​റ്റീ​വ​ൻ സ്​​മി​ത്ത്, മി​ച്ച​ൽ സ്​​റ്റാ​ർ​ക്, ആ​ഷ്​​ട​ൺ ടേ​ണ​ർ, ഡേ​വി​ഡ്​ വാ​ർ​ണ​ർ, ആ​ദം സാം​ബ. 

Loading...
COMMENTS