മൊഹാലി: ആസ്ട്രേലിയക്കെതിരെ പരമ്പര തേടി ഇന്ത്യ ഇന്ന് മൊഹാലിയിൽ നാലാം ഏകദിനത്തി നിറങ്ങും. അവസാന ഏകദിനം 32 റൺസിന് ജയിച്ച് 2-1ന് പരമ്പരയിലേക്ക് തിരിച്ചെത്തിയ ആസ് ട്രേലിയക്കെതിരെ കനത്ത പോരാട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യയിറങ്ങുന്നത്.ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ചെങ്കിലും ആധികാരിക മുന്നേറ്റമെന്നു പറയാൻ പറ്റാത്തതായിരുന്ന ു ഇന്ത്യയുടെ പ്രകടനം. തോൽവിയുടെ വക്കിൽ നിന്നാണ് രണ്ടിലും ഇന്ത്യ തിരിച്ചുവന്നത്. ബൗ ളർമാർ ഒാസീസ് നിരയെ ഒതുക്കുേമ്പാഴും ബാറ്റിങ്ങിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാൻ സാധിക്കുന്നില്ല. നായകൻ വിരാട് കോഹ്ലി മാത്രമാണ് ബാറ്റിങ്ങിൽ സ്ഥിരത പുലർത്തുന്നത്.
മൂന്നു മത്സരങ്ങളിൽ രണ്ടു സെഞ്ച്വറിയുമായി 283 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. അതേസമയം, ഒാപണിങ് കൂട്ടുകെട്ടിന് ഇനിയും സ്ഥിരത പുലർത്താൻ കഴിയാത്തത് ടീമിന് തിരിച്ചടിയാവുന്നു. ഇംഗ്ലണ്ട് ലോകകപ്പിന് നാളുകൾ ബാക്കിയിരിക്കെ, ഒാപണിങ് ജോടിയിൽ വിശ്വാസം നഷ്ടമാവുന്നത് ഇന്ത്യയെ കാര്യമായി ബാധിക്കും. രോഹിത് ശർമ മൂന്നു മത്സരങ്ങളിൽ നേടിയത് 51 റൺസെങ്കിൽ ധവാെൻറ കാര്യമാണ് ഏറെ പരിതാപകരം.
പിടിച്ചുനിൽക്കാനാവാതെ ദുർബല ഷോട്ടിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ധവാൻ ആകെ 22 റൺസാണ് ഇതുവരെ നേടിയത്. നാലാമൻ അമ്പാട്ടി റായുഡുവും (മൂന്നു മത്സരത്തിൽ 33 റൺസ്) അവസരം മുതലാക്കുന്നില്ല. ഇതോടെ ലോകേഷ് രാഹുൽ, ധവാനോ റായുഡുവിനോ പകരക്കാരനായി എത്താൻ സാധ്യതയുണ്ട്. എം.എസ്. ധോണിക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിശ്രമം അനുവദിക്കപ്പെട്ടതിനാൽ ഋഷഭ് പന്ത് ഒരിക്കൽ കൂടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിരിച്ചെത്തും.
ആദ്യ രണ്ടു മത്സരങ്ങളിലും കഴിവുതെളിയിക്കാനാവാത്ത പന്തിന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള അവസരം കൂടിയാണിത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വർ കുമാർ ആദ്യ ഇലവനിലെത്തും.
മറുവശത്ത് ആസ്ട്രേലിയ താളം കണ്ടെത്തിക്കഴിഞ്ഞു. ഒാപണിങ് ജോടികളായ ആരോൺ ഫിഞ്ചും ഉസ്മാൻ ഖാജയും ഫോമിലേക്കെത്തിയതോടെ കൂറ്റൻ സ്കോറാണ് മൂന്നാം മത്സരത്തിൽ അടിച്ചെടുത്തത്. അപകടകാരിയായ മാക്സ്വെല്ലും ഇന്ത്യക്ക് വെല്ലുവിളിയാണ്. ബൗളിങ്ങിൽ ആഡം സാംപയും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കുഴക്കുന്നുണ്ട്.