ഗാലറിയിൽ കറുപ്പിനെ ഭയന്നു; വെളുപ്പിൽ പ്രതിഷേധജ്വാല
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ക്രിക്കറ്റ് ഗാലറിയിലുമെത്തി. ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ഏകദിന വേദിയായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ‘നോ സി.എ.എ’, ‘നോ എൻ.ആർ.സി’ ടീഷർട്ടുകളുമായി ആരാധകരെത്തിയത്.
ഇന്ത്യൻ ഇന്നിങ്സിനിടെ ഗാലറിയുടെ ഒരു കോണിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. മുംബൈയിെല ഫാൻക്ലബായ ‘നോർത്ത് സ്റ്റാൻഡ് ഗാങ്- വാങ്കഡെ’യുടെ ട്വിറ്റർ പേജിൽ വന്ന ട്വീറ്റോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കറുത്ത ടീ ഷർട്ട് ധരിക്കരുത്, സുരക്ഷാകാരണങ്ങളാൽ പ്രവേശന വിലക്ക്’ എന്നായിരുന്നു ട്വീറ്റ്. കറുപ്പണിഞ്ഞുവന്ന ചിലരെ ഇങ്ങനെ തടയുകയും ചെയ്തു.
എല്ലാം മറികടന്നാണ് വെള്ള ടീ ഷർട്ടുമായി വിദ്യാർഥികൾ എത്തിയത്. വരിയായി നിലയുറപ്പിച്ച സംഘം വെള്ള ടീഷർട്ടിൽ സി.എ.എക്കും എൻ.പി.ആറിനുമെതിെര പ്രതിഷേധമുയർത്തിയതോടെ സുരക്ഷാജീവനക്കാരും പൊലീസുമെത്തി തടയാൻ ശ്രമിച്ചു. എന്നാൽ, മുദ്രാവാക്യം വിളിച്ചാണ് പൊലീസിനോട് പ്രതികരിച്ചത്. ഇന്ത്യ നിരന്തരം വിക്കറ്റ് കളഞ്ഞ് തോൽവി ഉറപ്പിച്ചതോടെ സംഘം ഗാലറി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.