ക്രിക്കറ്റ്​ @ഡൗൺ അണ്ടർ

  • ഇ​ന്ത്യ​യു​മാ​യി മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ

23:35 PM
28/05/2020
india-australia

ന്യൂ​​ഡ​​ൽ​​ഹി: ഓ​സീ​സ്​ മ​ണ്ണി​ൽ വീ​ണ്ടും ജൈ​ത്ര​യാ​ത്ര​ക്ക്​ കോ​ഹ്​​ലി​പ്പ​ട​ക്ക്​ ഒ​രു​ങ്ങാം. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ നാ​​ലു ടെ​​സ്​​​റ്റു​​ക​​ള​​ട​​ങ്ങി​​യ പ​​ര​​മ്പ​​ര കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി ക്രി​​ക്ക​​റ്റ്​ ആ​​സ്​​​ട്രേ​​ലി​​യ അ​ടു​ത്ത സീ​സ​ണി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ടെ സ​​മ​​യ​​ക്ര​​മം പു​​റ​​ത്തു​​വി​​ട്ട​​തോ​​ടെ​​യാ​​ണ്​ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ്​ വൈ​​കി​​യാ​​ണെ​​ങ്കി​​ലും വീ​​ണ്ടും ജീ​​വ​​ൻ വെ​​ക്കു​​ന്ന​​ത്. ഡി​​സം​​ബ​​ർ മൂ​​ന്നി​​ന്​ ബ്രി​​സ്​​​​ബെ​​യി​​നി​​ലാ​​ണ്​ പ​​ര​​മ്പ​​ര​​ക്ക്​ തു​​ട​​ക്കം. ഡി​​സം​​ബ​​ർ 11-15 തീ​​യ​​തി​​ക​​ളി​​ൽ അ​​ഡ്​​​ലെ​​യ്​​​ഡ്​ ഓ​​വ​​ലി​​ൽ ന​​ട​​ക്കു​​ന്ന ര​​ണ്ടാം ടെ​​സ്​​​റ്റ്​ പ​​ക​​ൽ രാ​​ത്രി മ​​ത്സ​​ര​​മാ​​യി​​രി​​ക്കും. ഡി​​സം​​ബ​​ർ 26ന്​ ​​മെ​​ൽ​​ബ​​ണി​​ൽ മൂ​​ന്നാ​​മ​​ത്തെ​​യും ജ​​നു​​വ​​രി മൂ​​ന്നു മു​​ത​​ൽ ഏ​​ഴു​​വ​​രെ സി​​ഡ്​​​നി​​യി​​ൽ നാ​​ലാ​​മ​​ത്തെ​​യും ടെ​​സ്​​​റ്റ്​ ന​​ട​​ക്കും. ആ​​സ്​​​ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നെ​​ത്തു​​ന്ന ഇ​​ന്ത്യ​​ക്കു​​മു​​ന്നി​​ൽ​ തി​​ര​​ക്കി​​ട്ട ഷെ​​ഡ്യൂ​​ളാ​​ണ്​ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഒ​​ക്​​​ടോ​​ബ​​റി​​ൽ മൂ​​ന്ന്​ ട്വ​​ൻ​​റി20 മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ​​യാ​​കും പ​​ര്യ​​ട​​ന​​ത്തി​​ന്​ തു​​ട​​ക്കം. 

പ​​ക​​ൽ രാ​​​ത്രി മ​​ത്സ​​ര​​മാ​​യ​​തി​​നാ​​ൽ ര​​ണ്ടാം ടെ​​സ്​​​റ്റ്​ പി​​ങ്ക്​ ബാ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​കും ന​​ട​​ത്തു​​ക. ബം​​ഗ്ല​​ദേ​​ശി​​നെ​​തി​​രെ കൊ​​ൽ​​ക്ക​​ത്ത ഈ​​ഡ​​ൻ ഗാ​​ൾ​​ഡ​​ൻ​​സി​​ൽ അ​​ടു​​ത്തി​​ടെ പി​​ങ്ക്​ ബാ​​ളു​​മാ​​യി ടെ​​സ്​​​റ്റ്​ ക​​ളി​​ച്ച പ​​രി​​ച​​യം ഇ​​ന്ത്യ​​ക്ക്​ ആ​​നു​​കൂ​​ല്യ​​മാ​​കും. ആ​​ദ്യ​​മാ​​യാ​​ണ്​ ഇ​​രു ടീ​​മു​​ക​​ളും പി​​ങ്ക്​ ബാ​​ൾ ഉ​​പ​​യോ​​ഗി​​ച്ച്​ ടെ​​സ്​​​റ്റി​​ൽ മു​​ഖാ​​മു​​ഖം വ​​രു​​ന്ന​​ത്. പി​​ങ്ക്​ ബാ​​ൾ ടെ​​സ്​​​റ്റു​​ക​​ളി​​ൽ വ​​ലി​​യ വി​​ക്ക​​റ്റ്​ വേ​​ട്ട​​ക്കാ​​ര​​നാ​​യ മി​​ച്ച​​ൽ സ്​​​റ്റാ​​ർ​​ക്കാ​​ണ്​ ഇ​​ന്ത്യ​​ക്കു മു​​ന്നി​​ലെ ആ​​ദ്യ ക​​ട​​മ്പ. ഏ​​ഴു ക​​ളി​​ക​​ളി​​ൽ 42 വി​​ക്ക​​റ്റാ​​ണ്​ സ്​​​റ്റാ​​ർ​​ക്കി​​െൻറ സ​​മ്പാ​​ദ്യം. ഇ​​ന്ത്യ​​ക്കെ​​തി​​രെ പ​​ന്തെ​​റി​​യു​​ന്ന​​ത്​ പു​​തി​​യ അ​​നു​​ഭ​​വ​​മാ​​കു​​മെ​​ന്ന്​ താ​​രം പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. 

അ​തേ സ​മ​യം, ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ൽ കു​​ടു​​ങ്ങി സ്​​​റ്റീ​​വ്​ സ്​​​മി​​ത്തി​​നെ​​യും ഡേ​​വി​​ഡ്​ വാ​​ർ​​ണ​​റെ​​യും ന​​ഷ്​​​ട​​മാ​​യ 2018ൽ ​​ഇ​​ന്ത്യ കം​​ഗാ​​രു മ​​ണ്ണി​​ൽ പ​​ര​​മ്പ​​ര വി​​ജ​​യം കു​​റി​​ച്ചി​​രു​​ന്നു. 
ഇ​​രു​​വ​​ർ​​ക്കു​​മൊ​​പ്പം ടീ​​മും ക​​ര​​ക​​യ​​റി​​യ ആ​​സ്​​​ട്രേ​​ലി​​യ ഇ​​പ്പോ​​ൾ ശ​​ക്​​​ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. അ​​വ​​രു​​ടെ മ​​ണ്ണി​​ൽ അ​​വ​​രെ വീ​​ഴ്​​​ത്താ​​നാ​​യാ​​ൽ വി​​മ​​ർ​​ശ​​ക​​ർ​​ക്ക്​ മ​​റു​​പ​​ടി പ​​റ​​യാ​​ൻ കോ​​​ഹ്​​​ലി​​പ്പ​​ട​​ക്കാ​​കും. ഇ​​രു​​ടീ​​മു​​ക​​ൾ​​ക്കു​​മി​​ട​​യി​​ൽ 12 ടെ​​സ്​​​റ്റ്​  വി​​ജ​​യ​​ങ്ങ​​ളു​​മാ​​യി ആ​​സ്​​​ട്രേ​​ലി​​യ മൊ​​ത്തം റെ​​ക്കോ​​ഡി​​ൽ ഒ​​രു പ​​ടി മു​​ന്നി​​ലാ​​ണ്. ഒ​​മ്പ​​തു ത​​വ​​ണ ഇ​​ന്ത്യ ജ​​യി​​ച്ചി​​ട്ടു​​ണ്ട്. 

Loading...
COMMENTS