Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കൻ പര്യടനം; കേ​ദാ​റും ഷ​ർ​ദു​ലും ഏ​ക​ദി​ന ടീ​മി​ൽ

text_fields
bookmark_border
india-srilanka
cancel

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്​ 17 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ കേ​ദാ​ർ ജാ​ദ​വും ഷ​ർ​ദു​ൽ ഠാ​കു​റും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ഏ​ക​ദി​ന-​ട്വ​ൻ​റി20 സ്​​പെ​ഷ​ലി​സ്​​റ്റു​ക​ളാ​യി കു​ൽ​ദീ​പ്​ യാ​ദ​വി​നെ​യും യു​സ്​​വേ​ന്ദ്ര ച​ഹ​ലി​നെ​യും ​െസ​ല​ക്​​ട​ർ​മാ​ർ ഉ​റ​പ്പി​ച്ച​തോ​ടെ ര​വി​ച​ന്ദ്ര അ​ശ്വി​നും ര​വീ​ന്ദ്ര ജ​ദേ​ജ​യും ഇ​ത്ത​വ​ണ​യും ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നി​ല്ല. എ​ന്നാ​ൽ, ഏ​റെ നാ​ൾ ടെ​സ്​​റ്റി​ൽ മാ​ത്രം പ​ന്തെ​റി​ഞ്ഞ പേ​സ​ർ മു​ഹ​മ്മ​ദ്​ ഷ​മി​യെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി. 

വി​​രാ​ട്​ കോ​ഹ്​​ലി ക്യാ​പ്​​റ്റ​നാ​യി ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തും. ല​ങ്ക​ക്കെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ശ്രേ​യ​സ്​ അ​യ്യ​റെ ടീ​മി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. കൈ​ക്ക്​ പ​രി​​ക്കേ​റ്റ​തോ​ടെ​യാ​ണ്​ കേ​ദാ​ർ ജാ​ദ​വ്​ ല​ങ്ക​ക്കെ​തി​രാ​യ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ന്ന​ത്. ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഷ​ർ​ദു​ൽ ഠാ​കു​റി​ന്​ ല​ങ്ക​ക്കെ​തി​രെ ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​രു​ന്നി​ല്ല.
 
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം.എസ്. ധോണി, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അക്സർ പേട്ടൽ, ഷർദുൽ ഠാകുർ, ഭുവനേശ്വർ കുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Announce SA ODI Squad -Sports news
Next Story