ഗുവാഹതി: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും കിരീട സാധ്യതയെന ്ന് മുൻ വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാഡ്സ്. ‘ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ടീമാണ്. കിരീടത്തിന് അവർ യോഗ്യർ. പെക്ഷ, ഏതു നിമിഷവും തോൽക്കാനുള്ള സാധ്യതയാണ് തിരിച്ചടി. പിന്നെയുള്ളത് ഇന്ത്യയാണ്. ആരെയും തോൽപിക്കാൻ കരുത്തുള്ള ടീമാണിത്. ഇവർക്കുപുറമെ, പാകിസ്താൻ, ആസ്ട്രേലിയ എന്നിവർക്കും കിരീട സാധ്യതയുണ്ട്’ -ഗുവാഹതിയിൽ സ്വകാര്യ ചടങ്ങിനെത്തിയ റിച്ചാഡ്സ് പറഞ്ഞു.
നിയന്ത്രിത ഒാവർ ക്രിക്കറ്റിൽ പ്രവചനം അസാധ്യമാണ്. അതത് ദിവസം ആര് നന്നായി കളിക്കുന്നുവോ, അതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ. മോശം ദിനത്തിൽ ഏറ്റവും ചെറിയ ടീംവരെ നിങ്ങളെ തോൽപിച്ചേക്കാം -റിച്ചാഡ്സ് പറഞ്ഞു.