Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിക്കും ...

ധോണിക്കും  ര​ഹാ​നെ​ക്കും  അ​ർ​ധ​സെ​ഞ്ച്വ​റി; ഇന്ത്യക്ക്​ 93 റൺസ്​ ജയം

text_fields
bookmark_border
ധോണിക്കും  ര​ഹാ​നെ​ക്കും  അ​ർ​ധ​സെ​ഞ്ച്വ​റി; ഇന്ത്യക്ക്​ 93 റൺസ്​ ജയം
cancel
camera_alt??????????????????????? ????????? ?????? ??????

നോ​ർ​ത്ത്​ സൗ​ണ്ട്​ (ആ​ൻ​റി​ഗ്വ):  വെസ്​​റ്റിൻഡീസിനെതിരായ ഏ​ക​ദി​ന​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക്​ കൂറ്റൻ ജയം. 251 റൺസെന്ന ശരാശരി സ്​കോർ പിന്തുടർന്ന ആതിഥേയരെ 38.1 ഒാവറിൽ 158 റൺസിന്​ പുറത്താക്കിയാണ്​ 93 റൺസ്​ ജയം സ്വന്തമാക്കിയത്​. ഇതോടെ അഞ്ചു ഏകദിനങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന്​ മുന്നിലെത്തി. 

ടോ​സ്​ ന​ഷ്​​ട​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 50 ഒാവറിൽ നാലു വിക്കറ്റിന്​ 251 റൺസെടുത്തു. അ​ർ​ധ ശ​ത​ക​ം നേടിയ മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി​യു​ം (78 നോട്ടൗട്ട്​) അ​ജി​ൻ​ക്യ ര​ഹാ​നെ​യും (72) ആണ്​ തുടക്കത്തിൽ പതറിയ ഇന്ത്യൻ സ്​കോറിന്​ മാന്യത നൽകിയത്​. കേദാർ ജാദവ്​ (40 നോട്ടൗട്ട്​), യു​വ​രാ​ജ്​ സി​ങ്​ (39) എ​ന്നി​വ​രാ​ണ്​ എന്നിവരാണ്​ മറ്റു പ്രധാന സ്​കോറർമാർ. ശിഖർ ധവാൻ (ര​ണ്ട്), ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി (11) എന്നിവർക്ക്​ കാര്യമായ സംഭാവന നൽകാനായില്ല. 10 ഒാ​വ​റി​ൽ ര​ണ്ടി​ന്​ 34 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ്​ ഇ​ന്ത്യ പ​തു​ക്കെ ക​ര​ക​യ​റി​യ​ത്. ശി​ഖ​ർ ധ​വാ​നാ​ണ്​ ആ​ദ്യം പു​റ​ത്താ​യ​ത്. ​കോ​ഹ്​​ലി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എതിർനായകൻ ജാ​സ​ൺ ഹോ​ൾ​ഡ​റു​ടെ പ​ന്തിൽ ഗ​ള്ളി​യി​ൽ കെ​യ്​​ൽ ഹോ​പി​ന്​ പി​ടി​കൊ​ടു​ത്തു. ധോണി 79 പന്തിൽ നാലു ഫോറും രണ്ടു സിക്​സും അടിച്ചപ്പോൾ ജാദവ്​ 26 പന്തിൽ നാലു ഫോറും ഒരു സിക്​സും പായിച്ചു.  വി​ൻ​ഡീ​സി​നാ​യി ക​മ്മി​ൻ​സ് രണ്ടു വിക്കറ്റും ഹോ​ൾ​ഡ​ർ, ബി​ഷു എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ്​ വീ​തവും വീ​ഴ്​​ത്തി.

ക​ുൽദീപ്​ യാദവും ആർ. അശ്വിനും ചേർന്നാണ്​ വിൻഡീസ്​ ചെറുത്തുനിൽപ്​ ഇല്ലാതാക്കിയത്​. അനായാസം മറികടക്കാവുന്ന സ്​കോറിലേക്ക്​ ബ​ാറ്റേന്തിയ വിൻഡീസ്​ താരങ്ങളെ തുടക്കത്തിലേ മടക്കി വിജയമുറപ്പിച്ചവർ ഒരു ഘട്ടത്തിലും ആതിഥേയർക്ക്​ അവസരം നൽകിയില്ല. 40 റൺസെടുത്ത ജാസൺ മുഹമ്മദാണ്​ വിൻഡീസ്​ നിരയിലെ ടോപ്​ സ്​കോറർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indiesmalayalam newsMalayalam Sports NewsIndia News
News Summary - india 170 for 3
Next Story