മൈസൂരു: ബാറ്റിങ് നിരക്കു പിന്നാലെ ബൗളർമാരും മികവു കാട്ടിയതോടെ ‘എ’ ടീം ടെസ്റ്റി ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. ശുഭ്മാൻഗിൽ (92), കരുൺ നായർ (78), വൃദ്ധിമാൻ സ ാഹ (60), ശിവം ദുബെ (68), ജലജ് സക്സേന (48 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 417 റൺസെടുത്ത് പുറത്തായി. മൂന്നിന് 233 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ മധ്യനിരയാണ് മികച്ച ടോട്ടലിലേക്ക് നയിച്ചത്.
മറുപടി ബാറ്റിങ് ആരംഭിച്ച സന്ദർശകർ ബുധനാഴ്ച കളിപിരിയുേമ്പാൾ അഞ്ചിന് 159 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ എയ്ഡൻ മർക്രം (83 നോട്ടൗട്ട്) ഒാപണറായിറങ്ങി ക്രീസിലുണ്ട്. ത്യൂണിസ് ഡിബ്രുയിൻ (41) ആണ് മികച്ച രണ്ടാമത്തെ സ്കോറിനുടമ. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ ഷഹബാസ് നദീമും കുൽദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിെൻറ നടുവൊടിച്ചത്.
പീറ്റർമലാൻ (6), ഖയ സോൻഡോ (5), സെനുരൻ മുത്തുസാമി (12), ഹെൻറിക് ക്ലാസൻ (2) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.