Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൊഹാലി ട്വന്‍റി20:...

മൊഹാലി ട്വന്‍റി20: ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

text_fields
bookmark_border
kohli-180919.jpg
cancel

മൊഹാലി: ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ തലഉയർത്താൻ പോലുമനുവദിക്കാതെ മൊഹാലിയിൽ ഇന്ത്യയുടെ ഏഴ്​ വിക ്കറ്റ്​ ജയം. മഴമുടക്കിയ ധരംശാല മത്സരത്തിനു പിന്നാലെ, രണ്ടാം ട്വൻറി20 മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ദക്ഷിണാഫ്ര ിക്കൻ ബാറ്റിങ്ങിനെ അഞ്ചു വിക്കറ്റ് നഷ്​ടത്തിൽ 149 റൺസിൽ ഒതുക്കി. ഒാപണിങ്​-​െഡത്ത്​ ഒാവറുകളിൽ റൺസ്​ വഴങ്ങാതെ പന് തെറിഞ്ഞ ബൗളർമാരും കിടിലൻ ക്യാച്ചുകളുമായി നിലയുറപ്പിച്ച ഫീൽഡർമാരുമായിരുന്നു ആദ്യ സീനിലെ താരങ്ങൾ.

പിന്നെ, ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി നയിച്ച ബാറ്റിങ്ങ്​ നിര കാര്യങ്ങൾ എളുപ്പമാക്കി. ഒാപണർ രോഹിത്​ ശർമ (12) നേരത്തെ മടങ്ങിയെങ്കിലും ശിഖർ ധവാനും (31പന്തിൽ 40), വിരാട്​ കോഹ്​ലിയും (52 പന്തിൽ 72നോട്ടൗട്ട്​) ചേർന്ന്​ ടീമിനെ നയിച്ചു. സ്​കോർ 94ലെത്തിയപ്പോൾ ധവാൻ മടങ്ങി. പിന്നാലെയെത്തിയ ഋഷഭ്​ പന്താണ്​ (4) നിരാ​ശപ്പെടുത്തിയത്​. ടീമിലെ സ്​ഥാനം വാൾമുനയിലായ പന്തിന്​ അതിസമ്മർദത്തെ അതിജീവിക്കാനായില്ല. നേരിട്ട അഞ്ചാം പന്തിൽ ഷോർട്ട്​​ ഫൈൻ ലെഗിൽ പിടികൊടുത്ത്​ പന്ത്​ മടങ്ങു​േമ്പാൾ സർവനിരാശയും ആ മുഖത്ത്​ പ്രതിഫലിച്ചു. തുടർന്ന്​ ശ്രേയസ്​ അയ്യർക്കൊപ്പം (14പന്തിൽ16) കോഹ്​ലി തിരക്കഥ പൂർത്തിയാക്കി ഇന്ത്യക്ക്​ ഹോം ഗ്രൗണ്ടിൽ വിജയത്തുടക്കം നൽകി.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നായകൻ ക്വിൻറൺ ഡി കോക്കും (52), അരങ്ങേറ്റക്കാരൻ തെംബ ബവുമയും (49) ചേർന്നാണ്​ 149ലെത്തിച്ചത്​. ഒാപണർ റീസ ഹ​െൻറിക്​സ​​െൻറ (6) വിക്കറ്റ്​ ആദ്യംതന്നെ നഷ്​ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡി കോക്ക്​-ബവുമ കൂട്ട്​ സ്​കോർ മുന്നോട്ട്​ നയിച്ചു. അതിവേഗത്തിൽ അർധ സെഞ്ച്വറി നേടിയ ഡി കോക്കിനെ (37പന്തിൽ 52) വിരാട്​ കോഹ്​ലി ഉജ്ജ്വലമായ ഡൈവിങ്​ ക്യാച്ചിലൂടെയാണ്​ മടക്കിയത്​. അടുത്ത ഒാവറിൽ വാർഡർ ഡസനെ (1) രവീന്ദ്ര ജദേജ മറ്റൊരു മനോഹര ക്യാച്ചിലൂടെ മടക്കി. പിന്നീട്​ ഡേവിഡ്​ മില്ലറും (18), ബവുമയും ചേർന്ന്​ ഇന്നിങ്​സ്​ മുന്നോട്ട്​ നയിച്ചെങ്കിലും പ്രതീക്ഷിച്ച സ്​കോറിലേക്കുയർന്നില്ല. ഇന്ത്യക്കായി ദീപക്​ ചഹർ രണ്ടും, സെയ്​നി, ജദേജ, ഹാർദിക്​ പാണ്ഡ്യ എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി. പരമ്പരയിലെ അവസാന ട്വൻറി20 22ന്​ ബംഗളൂരുവിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsVirat Kohli
News Summary - ind vs sa twenty20 -sports news
Next Story