മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്
text_fieldsമൗണ്ട് മാംഗനൂയി: കുട്ടിക്രിക്കറ്റിലെ സമ്പൂർണ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടി ന ്യൂസിലൻഡ്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ചാണ് കിവി കൾ സമ്പൂർണ ജയം കരസ്ഥമാക്കിയത്. 22 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയിൽ ഏക പക്ഷീയമായി തോൽക്കുന്നത്. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റിന് 296, ന്യൂസിലൻഡ് 47.1 ഓവറിൽ അ ഞ്ച് വിക്കറ്റിന് 300.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കിവികൾക്കായിരുന്നു മൂന്നാം ഏകദിനത്തിൽ ടോസ്. പരിക്ക് മാറി മടങ്ങിയെത്തിയ നായകൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഓപണർ മായങ്ക് അഗർവാൾ (ഒന്ന്), നായകൻ വിരാട് കോഹ്ലി (ഒമ്പത്) എന്നിവരെ എളുപ്പത്തിൽ നഷ്ടമായി. തകർച്ച നേരിട്ട ഇന്ത്യക്കായി ഉജ്ജ്വല ഫോം തുടരുന്ന ലോകേഷ് രാഹുൽ സെഞ്ച്വറിയിലൂടെയും (112) ശ്രേയസ് അയ്യർ അർധ സെഞ്ച്വറിയിലൂടെയും (62) മികച്ച പ്രകടനം കാഴ്ചവെച്ചു.
ഓപണർ പൃഥ്വി ഷായും (40) മനീഷ് പാണ്ഡെയും (42) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിൽ ഓപണർ മാർട്ടിൻ ഗുപ്റ്റിലും (46 പന്തിൽ 66) കോളിൻ ഡിഗ്രാൻറ്ഹോമും (28 പന്തിൽ 58) തകർത്തടിച്ചപ്പോൾ മറ്റൊരു ഓപണറായ ഹെൻറി നിക്കോളാസ് (80) ഇന്നിങ്സിന് നങ്കൂരമിട്ടു. പരിചയ സമ്പന്നരായ വില്യംസണും (22) റോസ് ടെയ്ലറും (12) ജെയിംസ് നീഷവും (19) കാര്യമായ സംഭാവനകളില്ലാതെ പുറത്തായെങ്കിലും 17 പന്ത് ബാക്കിനിൽക്കെ കിവീസ് വിജയം നേടി. പേസ് ബൗളർമാർ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം.
ജസ്പ്രീത് ബുംറ പത്തോവറിൽ 50ഉം നവ്നീത് സെയ്നി എട്ടോവറിൽ 68ഉം റൺസ് വിട്ട് നൽകിയെങ്കിലും ഒരു വിക്കറ്റ്പോലും നേടാനായില്ല. മറ്റൊരു പേസ് ബൗളറായ ശർദുൽ താക്കൂർ 9.1 ഓവറിൽ 87 റൺസിന് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. യുസ്വേന്ദ്ര ചാഹൽ 10 ഒാവറിൽ 47 റൺസിന് മൂന്ന് വിക്കറ്റ് നേടിയപ്പോൾ രവീന്ദ്ര ജദേജ 45 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. നിക്കോളാസ് കളിയിലെയും ടെയ്ലർ പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
