Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ ബൗളർ ഇമ്രാൻ താഹിറിനു നേരേ വംശീയാധിക്ഷേപം VIDEO

text_fields
bookmark_border
imran-tahir
cancel

ദക്ഷിണാഫ്രിക്കൻ ബൗളർ ഇമ്രാൻ താഹിറിന്​ നേരെ വംശീയാധിക്ഷേപം. പാകിസ്​താനിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്​ കുടിയേറിയ താരത്തെ ജൊഹന്നാസ്​ബർഗിൽ നടന്ന നാലാം ഏകദിനത്തിലാണ്​ സ്​റ്റേഡിയത്തിൽ നിന്നും വംശീയമായി അധിക്ഷേപിച്ചത്​​. പ്രകോപിതനായ താഹിർ അയാൾ ചെയ്യുന്നത്​ ശരിയല്ലെന്നും അയാൾക്ക്​​ മാന്യതയില്ലേ എന്നും ചോദിച്ച്​ കൊണ്ട്​ കയർത്തെങ്കിലും ഇടയിൽ കയറിയ ഒരു സ്​ത്രീ നിങ്ങൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ താരമാണെന്നും ഇത്തരം പ്രവർത്തി ചെയ്യാൻ പാടില്ലെന്നും പറയുകയും അത്​ ഏറ്റ്​ പിടിച്ച്​ മറ്റ്​ ആരാധകർ രംഗത്ത്​ വരികയും ചെയ്​തു.

താരം സുരക്ഷാ ഉദ്യോഗസ്​ഥന്​ നൽകിയ വിവരം വച്ച്​ ഒരു ഇന്ത്യൻ ആരാധകനാണ്​ അധിക്ഷേപിച്ചതെന്നാണ്​ സൂചന. നാലാം ഏകദിനത്തിൽ കളിക്കാതിരുന്ന താഹിർ സഹതാരങ്ങൾക്ക്​ വെള്ളം കൊടുക്കാൻ പോകു​േമ്പാഴും തിരിച്ച്​ വരു​േമ്പാഴും നിരന്തരമായി അധിക്ഷേപം നേരിട്ടത്​​ മൂലമാണ്​ പ്രകോപിതനായത്​. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡ്​ ആരോപണം സ്​ഥിരീകരിച്ച്​ രംഗത്ത്​ വന്നു. ഫേസ്​ബുക്കിലും ട്വിറ്ററിലും സംഭവവുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്ന ഇമ്രാൻ താഹിറി​​​​െൻറ വീഡിയോ ദൃശ്യങ്ങളെ കുറിച്ച്​ അറിയാമെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡ്​ പ്രതികരിച്ചു. 

വംശീയമായും മോശമായും താഹിർ അധിക്ഷേപിക്കപ്പെട്ടിട്ടു​​െണ്ടന്നും സ്​റ്റേഡിയം സുരക്ഷാ ഉദ്യോഗസ്​ഥനോട്​ താരം പരാതിപ്പെട്ടിരുന്നുവെന്നും ക്രിക്കറ്റ്​ ദക്ഷിണാഫ്രിക്ക അറിയിച്ചു. അധിക്ഷേപിച്ച ആളെ കണ്ടെത്തി സ്​റ്റേഡിയത്തിന്​ പുറത്താക്കാൻ താഹിർ രണ്ട്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ അകമ്പടിയോടെ പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വാക്കുകൾകൊണ്ടോ ശാരീരികമായോ താഹിർ തിരിച്ച്​ മോശമായി പ്രതികരിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ച്​ കൊണ്ടിരിക്കുകയാണെന്നും ക്രിക്കറ്റ്​ ദക്ഷിണാഫ്രിക്ക വ്യക്​തമാക്കി.

​െഎസിസിയുടെ വംശീയ വിരുദ്ധ കോഡ്​ പ്രകാരം സ്​റ്റേഡിയത്തിനകത്ത്​ വച്ച്​ വംശീയമോ വർഗീയമോ ആയ പരാമർശം നടത്തുന്നവരെ സ്​റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യും. 2015 ലോകകപ്പിൽ മനുക ഒാവലിൽ വച്ച്​ താഹിറിനെതിരെ വംശീയാധിക്ഷേപമുണ്ടായിട്ടുണ്ട്​. ‘നി​​​​െൻറ വളർത്തു മൃഗം ഒട്ടകത്തെ തലോടാൻ പോയില്ലേ’ എന്നായിരുന്നു താഹിറിനോട്​ ഒരാൾ ചോദിച്ചത്​. 2014 ലിലും ഇതേ സ്​ഥലത്ത്​ വച്ച് താരം​ അധിക്ഷേപമേൽക്കേണ്ടി വന്നിട്ടുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imran Tahirmalayalam newssports newsIndian fansracial abuse
News Summary - Imran Tahir Subjected to Racial Abuse in Johannesburg ODI - sports news
Next Story