ഇംറാൻ ഖാനെ അസ്വസ്ഥനാക്കി രണ്ടാം ഭാര്യ റഹമിെൻറ പുസ്തകം
text_fieldsലാഹോർ: മുൻ പാക് ക്രിക്കറ്റ് താരം ഇംറാൻ ഖാന് വിവാദങ്ങൾ പുത്തരിയല്ല. ക്രിക്കറ്റ് ജീവിതത്തിനുപുറത്തും രാഷ്ട്രീയത്തിലും ഖാൻ പല വിവാദങ്ങളെയും അതിജീവിച്ചിട്ടുമുണ്ട്. എന്നാൽ, ഇത്തവണ ഇംറാൻ ഖാൻ ഏറെ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ.
ഇംറാനെ നിശിതമായി വിമർശിച്ചുക്കൊണ്ട് വേർപിരിഞ്ഞ രണ്ടാംഭാര്യ റഹമിേൻറതായി പ്രചരിക്കുന്ന പുസ്തകമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘മാതാവ്, ഭാര്യ, മാധ്യമപ്രവർത്തക, പോരാളി’ എന്ന തലക്കെേട്ടാടെ പുറത്തിറങ്ങാനിരുന്ന അനുഭവ വിവരണത്തിെൻറ ൈകയെഴുത്തുപ്രതി ഒാൺലൈനിൽ ചോർന്നതായി പറയപ്പെടുന്നു. ഇതിൽ റഹം നിർദാക്ഷിണ്യം ഖാനെയും അദ്ദേഹത്തിെൻറ പാർട്ടിയായ തെഹ്രീകെ ഇൻസാഫിനെയും വിമർശിക്കുന്നുണ്ടത്രെ. ഇംറാൻ സത്യസന്ധനോ സദ്വൃത്തനോ അല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ സംരക്ഷകനെന്ന നിലയിൽ പാർട്ടി നാസിർ ഖോസയെ അടുത്തിടെ നാമനിർദേശം ചെയ്തതിനെയും ഇവർ ചോദ്യം ചെയ്യുന്നുണ്ട്.
എന്നാൽ, ജൂലൈ 25ന് നടക്കാനിരിക്കുന്ന പാക് പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അജണ്ടയുടെ ഭാഗമാണ് റഹമിെൻറ പുസ്തകമെന്നാണ് വിമർശകർ പറയുന്നത്. ആദ്യ ഭാര്യയായ ജമൈമയുമായി വേർപിരിഞ്ഞതിനുശേഷം ടെലിവിഷൻ അവതാരകയായ റഹമിനെ 2015ൽ ആണ് ഇംറാൻ വിവാഹം ചെയ്യുന്നത്. പത്തു മാസം മാത്രമാണ് ആ ബന്ധം നീണ്ടത്. മൂന്നാം വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ഇംറാൻ നിഷേധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ പിങ്കി പീർ എന്ന ബുഷ്റയെ വിവാഹം ചെയ്തതായി ഇദ്ദേഹത്തിെൻറ വക്താവ് തന്നെ പുറത്തുവിട്ടു. ലളിതമായ ചടങ്ങിൽ ലാഹോറിൽവെച്ചായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ട് ഇദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
