സൂപ്പർ സൺഡേ
text_fieldsകായികലോകത്ത് ഞായറാഴ്ച പട്ടാഭിഷേക ദിനം. ഒരുത്സവകാലത്തിന് കൊടിയിറക്കമായി ഫുട്ബാളിലും ക്രിക്കറ്റിലും കിരീടധാരണ പോരാട്ടങ്ങൾ. ഒന്നരമാസത്തെ വീറുംവാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസൺ ഫൈനലിൽ ഞായറാഴ്ച മുംൈബ ഇന്ത്യൻസും റൈസിങ് പുണെ സൂപ്പർ ജയൻറും ഏറ്റുമുട്ടും. കഴിഞ്ഞ സീസൺ ജേതാക്കളായ സൺറൈസേഴ്സ് ഹൈദരാബാദിെൻറ മണ്ണിലാണ് കിരീടപ്പോരാട്ടം. ആദ്യ ക്വാളിഫയറിൽ മുംബൈയെ തോൽപിച്ചാണ് പുണെ ഫൈനലിലെത്തിയതെങ്കിൽ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയെ വീഴ്ത്തിയാണ് രണ്ടുതവണ ജേതാക്കളായ മുംബൈയുടെ ഫൈനൽ പ്രവേശനം. രാത്രി എട്ട് മുതലാണ് മത്സരം.

ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ അഭിമാന കിരീടമായ ഫെഡറേഷൻ കപ്പ് ജേതാക്കളെയും ഞായറാഴ്ചയറിയാം. കട്ടക്കിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ, മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ നേരിടും.
സ്പാനിഷ് ലാ ലിഗയിലാണ് ആരാധക ലോകം കാത്തിരിക്കുന്ന മറ്റൊരു പോരാട്ടം. നാലുവർഷത്തിനു ശേഷം ആദ്യ ലീഗ് കിരീടം ലക്ഷ്യമിടുന്ന റയലിന് വേണ്ടത് ഒരു പോയൻറ് മാത്രം. മലാഗക്കെതിരായ പോരാട്ടത്തിൽ സമനിലകൊണ്ട് റയലിന് കിരീടം ചൂടാം. അതേസമയം, മുഖ്യവൈരിയായ ബാഴ്സലോണ സീസണിലെ അവസാന മത്സരത്തിൽ െഎബറിനെ നേരിടും. റയൽ തോറ്റാൽ മാത്രമേ ബാഴ്സയുടെ ജയം കറ്റാലന്മാർക്ക് ഫലംചെയ്യൂ. കിരീടം ഇതിനകം ഉറപ്പായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഞായറാഴ്ച അവസാന േപാരാട്ടം. ഇന്ത്യൻ സമയം വൈകുന്നേരം 7.30നാണ് മത്സരങ്ങൾ.

സ്പെയിനിൽ റയലോ ബാഴ്സയോ...?
സ്െപയിനിൽ കിരീട നിർണയം. ജർമനിയിൽ ബയേൺ മ്യൂണിക്കും ഇംഗ്ലണ്ടിൽ ചെൽസിയും ഫ്രാൻസിൽ മോണകോയും അവസാനംവരെ കാത്തുനിൽക്കാതെ കിരീടം ചൂടിയപ്പോൾ ലാ ലിഗ ‘സസ്െപൻസ്’ അവസാനിച്ചിരുന്നില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്പാനിഷ് ലീഗിൽ കാത്തിരിപ്പിന് ഞായറാഴ്ച അവസാനം. നാലുവർഷമായി സാൻറിയാഗോ ബെർണബ്യൂവിൽനിന്ന് അകന്നുനിൽക്കുന്ന ലാ ലിഗ കിരീടം സിദാെൻറ കൈകളിലെത്തുമോ അതോ, കറ്റാലൻ പട ഇക്കുറിയും സ്പാനിഷ് രാജാക്കന്മാരാവുമോ?.
സാധ്യത ഇങ്ങെന
37 കളി പൂർത്തിയായപ്പോൾ റയലിന് 90 പോയൻറും ബാഴ്സക്ക് 87 പോയൻറും. മൂന്ന് പോയൻറ് മുന്നിലുള്ള റയലിന് തോൽക്കാതിരുന്നാൽ മാത്രം മതി കിരീടമണിയാൻ. എന്നാൽ, ബാഴ്സലോണക്ക് ജയിച്ചാൽ മാത്രം പോര. റയൽ മഡ്രിഡ് തോൽക്കുകയും വേണം. ഇതോടെ പോയൻറ് പട്ടികയിൽ ഒപ്പമെത്തുന്നതോടെ ഗോൾ വ്യത്യാസത്തിൽ ബാഴ്സലോണ ഒന്നാമതാവും. എന്നാൽ, നിലവിൽ ഉജ്ജ്വല ഫോമിലുള്ള റയലിന് മുന്നിൽ ഇത് വെറും മോഹം മാത്രം.
ഇംഗ്ലണ്ടിൽ കൊട്ടിക്കലാശം
ഇംഗ്ലണ്ടിൽ കിരീടം നേരത്തെ സ്വന്തമാക്കിയ ചെൽസിക്കു പിന്നിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടം. രണ്ട് കളി ബാക്കിനിൽക്കെ ചെൽസി ലീഗിലെ ആറാം കിരീടം സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനക്കാരായി ടോട്ടൻഹാമും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യസ് ലീഗ് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. 73 പോയൻറുമായി നാലാമതുള്ള ലിവർപൂളിനും 72 പോയൻറുമായി അഞ്ചാമതുള്ള ആഴ്സനലിനും ഞായറാഴ്ച നിർണായകം. ജയിച്ചാൽ ലിവർപൂളിന് യോഗ്യത ലഭിക്കും.

ബഗാനോ, ബംഗളൂരുവോ...?
ഫെഡറേഷൻ കപ്പ് 38ാം എഡിഷെൻറ അവകാശി ആരാവും? െഎ.എസ്.എൽ-െഎ ലീഗ് ലയനത്തിനിടെ ടൂർണമെൻറ് ഭാവിതന്നെ ചോദ്യചിഹ്നമായിരിക്കെയാണ് കട്ടക്കിൽ ഇന്ത്യൻ ക്ലബ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങുന്നത്. 14 തവണ ഫെഡറേഷൻ കപ്പ് ജേതാക്കളായ ബഗാൻ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ്. ബംഗളൂരു ആകെട്ട ഒരുതവണ മാത്രം കിരീടം ചൂടി. െഎ ലീഗ് കിരീടവും എ.എഫ്.സി കപ്പ് നോക്കൗട്ട് റൗണ്ടും നഷ്ടമായ ഇരു ടീമിനും ലക്ഷ്യം സീസണിലെ ആദ്യ കിരീടം. െഎ.എസ്.എൽ പ്രവേശനത്തിനൊരുങ്ങുന്ന ബംഗളൂരുവിെൻറ അവസാന ഫെഡറേഷൻ കപ്പുമായേക്കാം. സെമിയിൽ ബംഗളൂരു, െഎസോൾ എഫ്.സിയെയും (1-0), ബഗാൻ, ഇൗസ്റ്റ്ബംഗാളിനെയും (2-0) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
