ലീഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ 27 വർഷംമുമ്പ് സ്ഥാപിച്ച റെക് കോഡ് തകർത്ത് താരമായിരിക്കുകയാണ് അഫ്ഗാനിസ്താെൻറ കൗമാര താരം ഇക്റാം അലി ഖിൽ. ലോകകപ്പിലെ ഒരു 18 വയസ്സുകാരെൻറ ഉയർന്ന സ്കോറെന്ന റെക്കോഡാണ് െവസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 86 റൺസെടുത്ത അലി ഖിൽ തകർത്തത്.
1992ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ സചിൻ നേടിയ 84 റൺസായിരുന്നു മുൻ റെക്കോഡ്. മുൻ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാരയുടെ ആരാധകനായ അലി ഖിലിെൻറ ഇന്നിങ്സാണ് ഇൗ ലോകകപ്പിലെ അഫ്ഗാൻ ബാറ്റ്സ്മാെൻറ ഉയർന്ന സ്കോർ.