ലണ്ടൻ: 12ാം ലോകകപ്പിൽ കിരീടസാധ്യത കൽപിക്കപ്പെടുന്നവരിൽ മുമ്പന്തിയിലുള്ള മുൻ ചാ മ്പ്യന്മാരായ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള പോരാട്ടത്തിൽ ശിഖർ ധവാന് സെഞ്ച്വറി. രോഹിത് ശർമ ്മ 57 റൺസെടുത്ത് പുറത്തായതോടെ ശിഖർ ധവാനും(112) വിരാട് കോഹ്ലിയും(32) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. നേരത്തേ ടോസ് നേടിയ ഇ ന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ തവണ നഷ്ടമായ കിരീടം തി രിച്ചുപിടിക്കാൻ കോപ്പുകൂട്ടുന്ന ഇന്ത്യയും തുടർച്ചയായ രണ്ടാം തവണ കപ്പടിക്കാൻ വെ മ്പുന്ന ഒസീസും കൊമ്പുകോർക്കുേമ്പാൾ കെന്നിങ്ടൺ ഒാവലിൽ തീപാറും. അഫ്ഗാനിസ്താനെയും വെസ്റ്റിൻഡീസിനെയും തോൽപിച്ചാണ് ആസ്ട്രേലിയയുടെ വരവെങ്കിൽ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ പടയോട്ടം തുടങ്ങിയത്.

സന്തുലിത ടീം ഇന്ത്യ
ആദ്യ നാലു മത്സരങ്ങളിലും കരുത്തരെ നേരിടുന്നത് ഒരേസമയം വെല്ലുവിളിയും ആനുകൂല്യവുമാകുന്ന അവസ്ഥയിലാണ് വിരാട് കോഹ്ലിയും സംഘവും. ഒാസീസിന് പിന്നാലെ ന്യൂസിലൻഡിനെയും പാകിസ്താനെയും ഇന്ത്യക്ക് എതിരിടാനുണ്ട്. നാലിലും ജയം സ്വന്തമാക്കാനായാൽ മുന്നോട്ടുള്ള പ്രയാണം ഏറക്കുറെ സുഗമമാക്കാം. അതേസമയം, മത്സരതീവ്രതയിൽ അയവുവരുത്താതെ ഇൗ കളികൾ പിന്നിടുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതുമാണ്.
ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ കരുത്തുറ്റ, സന്തുലിതമായ ടീമുമായാണ് ലോകകപ്പിന് എത്തിയത് എന്നതാണ് ഇന്ത്യയുടെ ഏറ്റവും അനുകൂല ഘടകം. കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരടങ്ങിയ ബൗളിങ്ങും ഇന്ത്യക്ക് കരുത്ത് പകരുന്നു. ആദ്യ കളിയിൽ കോഹ്ലിയും ധവാനും നിറംമങ്ങിയപ്പോൾ അപരാജിത സെഞ്ച്വറിയുമായി രോഹിത് അവസരത്തിനൊത്തുയർന്നത് ശുഭസൂചനയാണ്.

കരുത്തുകൂടി ഒാസീസ്
ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നടന്ന പരമ്പരയിൽ ഇന്ത്യയെ തോൽപിക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് ആരോൺ ഫിഞ്ചും സംഘവും. പോരാത്തതിന് ബാറ്റിങ്ങിലെ കില്ലാഡികളായ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തിയിരിക്കുന്നു. ഒപ്പം ഉസ്മാൻ ഖ്വാജയും ഗ്ലെൻ മാക്സ്വെല്ലും കൂടുേമ്പാൾ ഒസീസ് കരുത്ത് ഇരട്ടിയാവും. മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ മിച്ചൽ സ്റ്റാർക് തന്നെയാണ് ബൗളിങ് കുന്തമുന. വിൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഏകദിനത്തിൽ അതിവേഗം 150ലെത്തിയ താരമായ സ്റ്റാർകിന് പിന്തുണ നൽകാൻ പാറ്റ് കമ്മിൻസും നതാൻ കോർട്ടർ നൈലും മാർകസ് സ്റ്റോയ്നിസും ആദം സാംപയുമുണ്ട്.