െഎ.പി.എൽ പ്ലേഒാഫ് മാതൃക ലോകകപ്പിനും വേണം–കോഹ്ലി
text_fieldsമാഞ്ചസ്റ്റർ: പോയൻറ് പട്ടികയിൽ മുന്നിലെത്തുന്ന ടീമിന് ഒരവസരംകൂടി നൽകാൻ െഎ.പ ി.എൽ പ്ലേഒാഫ് മാതൃകയിൽ നോക്കൗട്ട് മത്സരങ്ങൾ നടത്താൻ െഎ.സി.സിയെ നിർദേശിച്ച് ഇന്‍ ത്യൻ നായകൻ വിരാട് കോഹ്ലി. പോയൻറ് പട്ടികക്ക് എന്തെങ്കിലും വിലയുണ്ടെങ്കിൽ ഭാവി യിൽ ഇക്കാര്യത്തിനു പരിഗണന ലഭിക്കാൻ ഇതാണ് നല്ലതെന്ന് കോഹ്ലി പറഞ്ഞു.
സെമിഫൈനൽ ഫോർമാറ്റിന് അതിേൻറതായ വിലയും ഉദ്വേഗവുമുണ്ടെന്ന് കോഹ്ലി സമ്മതിച്ചു. ‘മുൻദിവസങ്ങളിൽ നമ്മൾ എത്ര നന്നായി കളിച്ചു എന്നത് കാര്യമല്ല. ഇതൊരു പുതിയ ദിവസമാണ് പുതിയ തുടക്കം. നന്നായി കളിച്ചില്ലെങ്കിൽ വീട്ടിൽ പോകാം’ -ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.
ഐ.പി.എല്ലില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ തമ്മില്‍ ആദ്യം മത്സരിക്കും (ഒന്നാം ക്വാളിഫയർ). ഇതില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. എന്നാൽ, തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ബാക്കിയുണ്ടാകും.
മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി (എലിമിനേറ്റർ) വിജയിച്ചെത്തുന്നവരുമായാണ് അവര്‍ മത്സരിക്കുക (രണ്ടാം ക്വാളിഫയർ). ഇതോടെ പോയൻറ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു മത്സരത്തിലെ മോശം ഫോമിെൻറ പേരില്‍ പുറത്താകേണ്ടി വരില്ലെന്നതാണ് ഇൗ രീതിയുടെ മെച്ചം.
