ദേഷ്യമല്ല; വേണ്ടത് ഇന്ത്യൻ ആരാധകരുടെ പിന്തുണ –വില്യംസൺ
text_fieldsലണ്ടൻ: ‘അവരുെട ദേഷ്യത്തിന് കുറവുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്’. ലോകകപ്പിലെ ത ോൽവിക്കുപിന്നാലെ ഹൃദയംതകർന്നിരിക്കുന്ന ഇന്ത്യൻ ആരാധകരെക്കുറിച്ച് ന്യൂസിലൻഡ് നായകൻ െകയ്ൻ വില്യംസണിെൻറ വാക്കുകളാണിത്. ഇന്ത്യൻ തോൽവിയുടെ പശ്ചാത്തലത്തിൽ വിവിധയിനങ്ങളിൽ സാധാരണപോലെ പ്രതിഷേധങ്ങളും പ്രകടനങ്ങളുമുണ്ടായി. ഇന്ത്യൻ ആരാധകർ ദേഷ്യം പ്രകടിപ്പിെച്ചന്ന ന്യൂസിലൻഡ് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ വില്യംസണിെൻറ പ്രതികരണം ഏതൊരു ആരാധകെൻറയും മനമുരുക്കുന്നതായിരുന്നു.
‘ഇന്ത്യയില്‍ ക്രിക്കറ്റ് എന്ന വികാരം അളക്കാന്‍ കഴിയാത്തതാണ്. അത്തരത്തിലൊരു രാജ്യത്തിനെതിരെ കളിക്കാന്‍ സാധിക്കുകയെന്നത് പോലും ഭാഗ്യമാണ്. ഫൈനലില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്, ഇന്ത്യന്‍ ആരാധകരില്‍നിന്നുള്ള പിന്തുണ ലഭിക്കുമെന്നുതന്നെയാണ്’- വില്യംസണ് പറഞ്ഞു നിര്‍ത്തി. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ആരാധകരുെട പിന്തുണയാണ് ജൂലൈ 14ന് ലോഡ്സിൽ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ന്യൂസിലൻഡ് ആഗ്രഹിക്കുന്നത്. ലോക ക്രിക്കറ്റിൽ അധികം ഹേറ്റേഴ്സ് ഇല്ലാത്ത ന്യൂസിലൻഡിന് അതു ലഭിക്കുമെന്നുതന്നെയാണ് വിശ്വാസം.
