സതാംപ്ടൺ: ലോകകപ്പ് കിരീടപ്രതീക്ഷകൾക്കു മേൽ ഭീഷണിയായി പരിക്കുകൾ ഒന്നൊന്നായി ഇ ന്ത്യൻ ടീമിനെ അലട്ടുന്നു. ഒാപണർ ശിഖർ ധവാനും പേസർ ഭുവനേശ്വർ കുമാറിനും പിറകെ ഒാൾറൗ ണ്ടർ വിജയ് ശങ്കറും പരിക്കിെൻറ പിടിയിൽ. ഇതേതുടർന്ന് വ്യാഴാഴ്ച പരിശീലനത്തിൽനിന്ന ് താരം വിട്ടുനിന്നു. ബുധനാഴ്ച നെറ്റ്സിൽ ജസ്പ്രീത് ബുംറയുടെ യോർക്കർ കാൽവിരലിൽ കൊണ്ടാ ണ് ശങ്കറിന് പരിക്കേറ്റത്.
തുടർന്ന് നടക്കാൻ ഏറെ പ്രയാസപ്പെട്ടു. ഭയപ്പെടാൻ ഒന്നുമില്ലെന്നും വേദന കുറച്ച് സമയംകൊണ്ട് മാറുമെന്നാണ് പ്രതീക്ഷയെന്നും ടീം വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ചയും നടക്കാൻ ഏറെ പ്രയാസപ്പെട്ട ശങ്കർ വേദനയിൽനിന്ന് മുക്തമായിട്ടിെല്ലന്ന് വ്യക്തമാണ്. ശങ്കറിെൻറ പരിക്ക് സാരമായാൽ ഇന്ത്യൻ ടീമിന് കടുത്ത ഭീഷണിയാകും. തുടർജയങ്ങളോടെ മുന്നേറുന്ന ടീമിെൻറ കെട്ടുറപ്പിനെ ബാധിച്ചേക്കും. നേരേത്ത കൈവിരലിൽ സാരമായി പരിക്കേറ്റ ശിഖർ ധവാനെ കഴിഞ്ഞ ദിവസം ലോകകപ്പ് ടീമിൽനിന്ന് മാറ്റിയിരുന്നു.
പകരം ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ധവാന് പകരം കെ.എൽ. രാഹുൽ ഒാപണിങ് സ്ഥാനത്തേക്ക് മാറിയപ്പോൾ ശങ്കറിനെയാണ് നാലാം നമ്പറിൽ കളിപ്പിച്ചത്. പരിക്കേറ്റു പുറത്തിരിക്കുന്ന പേസർ ഭുവനേശ്വർ എന്ന് സുഖം പ്രാപിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കാൽവണ്ണക്കേറ്റ പരിക്ക് പൂർണമായും ഭേദമാകാൻ സമയമെടുക്കും.
ഭുവനേശ്വറിന് പകരം ശനിയാഴ്ച അഫ്ഗാനിസ്താനെതിരെ അന്തിമ ഇലവനിൽ മുഹമ്മദ് ഷമിയാവും കളിക്കുക. ഭുവനേശ്വറിന് തീരെ കളിക്കാനാവില്ലെന്ന് ഉറപ്പായാൽ ഇന്ത്യ സ്റ്റാൻഡ്ബൈയായി നിലനിർത്തിയ ഖലീൽ അഹമ്മദ് ടീമിൽ ഉൾപ്പെട്ടേക്കും. വെറ്ററൻ പേസർ ഇശാന്ത് ശർമയുടെ പേരും ഈ ഒഴിവിലേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.