Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ്​ റൺമലക്കു...

വിൻഡീസ്​ റൺമലക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ്​ പൊരുതുന്നു

text_fields
bookmark_border
വിൻഡീസ്​ റൺമലക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ്​ പൊരുതുന്നു
cancel

ടോ​ണ്ട​ൻ: വമ്പൻ അടിക്കാരായ ക്രിസ്​ ഗെയിലിനെയും ആന്ദ്രേ റസലിനെയും റണ്ണെടുക്കാതെ കരയ്​ക്ക്​ കയറ്റിയെങ്കിലും വെസ്​റ്റിൻഡീസ്​ ഉയർത്തിയ 322 റൺസ്​ എന്ന കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ പതറാതെ ബാറ്റു വീശുകയാണ്​ ബംഗ്ലാദേശ്​. വെറ് ററൻ താരം ഷാക്കിബുൽ ഹസൻെറ അർധ സെഞ്ച്വറിയും ഓപ്പണർ തമീം ഇഖ്​ബാലിൻെറ 48 റൺസും ബംഗ്ലാദേശിനെ 21 ഓവറിൽ മൂന്ന്​ വിക്കറ് റിന്​ 141 റൺസിൽ എത്തിച്ചിട്ടുണ്ട്​. സ്​കോർ: വെസ്​റ്റിൻഡീസ്​ എട്ട്​ വിക്കറ്റിന്​ 321.

ഒരു വിക്കറ്റിന്​ 121 എന്ന നിലയിൽ സുരക്ഷിതമായി നിൽക്കെ 53 പന്തിൽ 48 റൺസെടുത്ത തമീം ഇക്​ബാൽ റണ്ണൗട്ടായതാണ്​ ബംഗ്ലാ കടുവകൾക്ക്​ തിരിച്ചടിയായത്​. സൗമ്യസർക്കാറും തമീം ഇഖ്​ബാലും ചേർന്ന ഓപ്പണിങ്​ സഖ്യം തെല്ലും പതർച്ചയില്ലാതെയാണ്​ കരീബിയൻ ബൗളിങ്ങിനെ നേരിട്ടത്​. തമീം കരുതലോടെ ബാറ്റേന്തിയ​പ്പോൾ സൗമ്യ ആക്രമണ മൂഡിലായിരുന്നു. 23 പന്തിൽ രണ്ട്​ വീതം സിക്​സറും ഫോറുമായി ആളിക്കത്തുമ്പോഴാണ്​ ടീം സ്​കോർ 52ൽ സൗമ്യ വീണത്​. ആന്ദ്രേ റസലിൻെറ പന്തിൽ ​ക്രിസ്​ ഗെയിൽ പിടിച്ച്​ പുറത്താവുകയായിരുന്നു.

തുടർന്നാണ്​ തമീമിന്​ കൂട്ടായി മുൻ ക്യാപ്​റ്റൻ ഷക്കീബ്​ ഒത്തുചേർന്നത്​. 47 പന്തിൽ 55 റൺസുമായി ബാറ്റിങ്​ തുടരുന്ന ഷക്കീബിനൊപ്പം നാല്​ റൺസുമായി ലിറ്റൺ ദാസാണ്​ ക്രീസിൽ.

നേരത്തെ, ടോസ് നേടിയ ബം​ഗ്ലാ​ദേ​ശ് വി​ൻ​ഡീ​സി​നെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എറ്റവും അപകടകാരിയായ ക്രിസ് ഗെയിലിനെ പൂജ്യത്തിന് മടക്കി മുഹമ്മദ് സൈഫുദ്ദീൻ കടുവകൾക്ക് മികച്ച തുടക്കമാണ് നൽകിയത്. 13 പന്ത് നേരിട്ടാണ് ഗെയിൽ മടങ്ങിയത്. പക്ഷ, ഷായി ഹോപ്പിൻെറയും എവിൻ ലൂയിസിൻെറയും ഷിംറോൺ ഹെറ്റ്​മെയറുടെയും തകർപ്പൻ ഇന്നിങ്​സുകൾ വരാനിരിക്കുകയായിരുന്നു.

67 പന്തിൽ ലൂയിസ്​ 70 റൺസെടുത്തപ്പോൾ ഷായി ഹോപ്പ്​ 121 പന്തിൽ 96 റൺസെടുത്തു. വെറും 26 പന്തിൽ നിന്നാണ്​ ഹെറ്റ്​മെയർ 50 റൺസ്​ ക​ണ്ടെത്തിയത്​. നിക്കോളാസ്​ പൂരൻ 25 റൺസും ക്യാപ്​റ്റൻ ജാസൺ ഹോൾഡർ 33 റൺസുമെടുത്ത്​ വീൻഡീസ്​ ഇന്നിങ്​സിനെ മുന്നോട്ടു നയിച്ചു.


അ​വ​സാ​ന​മാ​യി ഇ​രു​ടീ​മും നേ​ർ​ക്കു​നേ​ർ വ​ന്ന നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം ബം​ഗ്ലാ​ദേ​ശി​നാ​യി​രു​ന്നു. അ​തി​ൽ മൂ​ന്നു​ജ​യ​ങ്ങ​ൾ​ക്കും ഒ​രു മാ​സ​ത്തെ ദൂ​രം​മാ​ത്ര​മേ​യു​ള്ളൂ. എ​ന്നാ​ൽ, സ്​​റ്റാ​ർ ഓപ്പണ​ർ ക്രി​സ് ഗെ​യി​ൽ, ആ​ന്ദ്രേ റ​സ​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ളി​ല്ലാ​ത്ത വി​ൻ​ഡീ​സി​നെ​തി​രാ​യി​രു​ന്നു ഈ ​നേ​ട്ട​മെ​ന്ന മ​റു​വ​ശം​കൂ​ടി​യു​ണ്ട്.

ഈ ​ലോ​ക​ക​പ്പി​ലെ ര​ണ്ടു ടീ​മിൻെറയും പ്ര​ക​ട​നം ഏ​റെ തു​ല്യ​മാ​ണ്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ജ​യ​വും ര​ണ്ടു തോ​ൽ​വി​യും ഫ​ല​മി​ല്ലാ​ത്ത ഒ​രു മ​ത്സ​ര​വും ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ പോ​യ​ൻ​റാ​ണ് ഇ​രു​വ​രു​ടെ​യും സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story