ദക്ഷിണാഫ്രിക്കക്ക് 126 റൺസ് വിജയലക്ഷ്യം; ഇംറാൻ താഹിറിന് നാല് വിക്കറ്റ്

00:52 AM
16/06/2019
കാർഡിഫ്: കളിതുടങ്ങി ഇരുപത് ഒാവറിനിടെ രണ്ടുതവണ മഴമുടക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് ബാറ്റിങ് തകർച്ച. 34.1 ഒാവറിൽ 125 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടി അഫ്ഗാനെ ബാറ്റിങ്ങിനയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കം.

ഒാപണർമാരായ ഹസ്രത്തുള്ള സസായി (22), നൂർ അലി സദ്റാൻ (32) എന്നിവർ ചേർന്ന് നൽകിയ തുടക്കം മറ്റുള്ളവർക്ക് മുതലെടുക്കാനായില്ല. ശീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ അഫ്ഗാനെ എട്ടാം വിക്കറ്റിൽ റാഷിദ് ഖാ​െൻറ(35) ചെറുത്തുനിൽപ്പാണ് ടീം സ്കോർ നൂറു കടത്തിയത്.  ദക്ഷിണാഫ്രിക്കക്കുവേണ്ടി ഇംറാൻ താഹിർ നാലും ക്രിസ് മോറിസ് മൂന്നു വിക്കറ്റും വീഴ്ത്തി.
Loading...
COMMENTS