വീണ്ടും മഴ കളിച്ചു; ദക്ഷിണാഫ്രിക്ക-വിൻഡീസ്​ മത്സരം ഉപേക്ഷിച്ചു

22:14 PM
10/06/2019

സതാംപ്​ടൺ: ഹാട്രിക് പരാജയത്തി​​​െൻറ ഭാരം കുറക്കാൻ വിൻഡീസിനെതിരെ ലോകകപ്പിലെ നാലാം മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കു മുന്നിൽ മഴ വില്ലനായി. ഇരു ടീമുകളും പോയൻറ് വീതംവെച്ച് പിരിഞ്ഞു. ദക്ഷിണാഫ്രിക്ക 7.3 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്​ടത്തിൽ 29 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്.

കഴിഞ്ഞ ദിവസത്തെ തുടർച്ചയെന്നോണം തിമിർത്തുപെയ്ത മഴ ഒരു ഘട്ടത്തിലും കളിതുടരാൻ അനുവദിച്ചില്ല. ആറു റൺസെടുത്ത ഹാഷിം ആംലയും അഞ്ചു റൺസെടുത്ത എയ്​ഡൻ മാർക്രമുമാണ് പുറത്തായത്. ക്വിൻറൺ ഡികോക്കും (17) ക്യാപ്​റ്റൻ ഫാഫ്​​ ഡുപ്ലസിസും (0) ആയിരുന്നു ക്രീസിൽ.

കളിച്ച രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായാണ് വിൻഡീസ് മൂന്നാം അങ്കത്തിനിറങ്ങിയത്. മികച്ച ഫോമിലുള്ള വിൻഡീസിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ലോകകപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയാണ് മഴമൂലം മുങ്ങിയത്. 

Loading...
COMMENTS