കീവിസിന് മുന്നിൽ അഫ്ഗാന് ബാറ്റിങ് തകർച്ച
text_fieldsടോൺടൺ: ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ കീവിസിന് മുന്നിൽ അഫ്ഗാൻ ബാറ്റിങ് നിര തകർന്നടിഞ്ഞ ു. കഴിഞ്ഞ ദിവസം മാറ്റ് ഹെൻറി നിർത്തിയിടത്ത് നിന്നാണ് കീവി ബൗളർ ജെയിംസ് നീഷം തുടങ്ങിയത്. അഫ്ഗാെൻറ അഞ്ച് മുൻ നിര വിക്കറ്റുകളാണ് നീഷം കീശയിലാക്കിയത്. 33 ഒാവറിൽ ഏഴു വിക്കറ്റ് നഷ്്ടത്തിൽ 130 റൺസെന്ന നിലയിലാണ്.
ടീം സ്കോർ ന ാല് വിക്കറ്റിന് 99 നിൽക്കെ കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയെന്നോണം മഴയെത്തി അൽപസമയം കളിമുടക്കിയെങ്കിലും മഴ മാറി തിരിച്ചുവന്നതോടെ നീഷം വീണ്ടും പ്രഹരമേൽപ്പിച്ചു. ടോസ് നഷ്്ടമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മികച്ച തുടക്കമാണ് ഹസ്രത്തുള്ള സസായി (34), നൂർ അലി സർദാൻ (31) എന്നിവർ ചേർന്ന് നൽകിയത് 66 റൺസിലെത്തിയ ഈ കൂട്ടുകെട്ട് പൊളിക്കുന്നത് നീഷമും ഫെർഗൂസനും ചേർന്നാണ്.
സ്കോറിൽ ചലനമൊന്നും സൃഷ്്ടിക്കാതെ റഹ്്മത്ത് ഷായെയും (0) നീഷം മടക്കിയയച്ചു. ക്യാപ്്റ്റൻ ഗുൽബാദിൻ നെയ്ബും(4) മുഹമ്മദ് നബിയും(9) നജീബുള്ള സദ്്റാനും (4) ആയിരുന്നു നീഷമിെൻറ ആദ്യ ഇര. പരിക്കേറ്റ ഒാപണർ ഷഹ്്സാദിന് പകരം ടീമിലെത്തിയ ഇക്റം അലിഖിൽ (2) ഗ്രാൻഡ്ഹോമിന് വിക്കറ്റ് നൽകി മടങ്ങി.
