Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പി​െൻറ ആവേശം ...

ലോ​ക​ക​പ്പി​െൻറ ആവേശം ​കെ​ടു​ത്തി മ​ഴ; ശ്രീ​ല​ങ്ക-​പാ​ക് ക​ളി ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ലോ​ക​ക​പ്പി​െൻറ ആവേശം ​കെ​ടു​ത്തി മ​ഴ; ശ്രീ​ല​ങ്ക-​പാ​ക് ക​ളി ഉ​പേ​ക്ഷി​ച്ചു
cancel
ബ്രി​സ്​റ്റോൾ: ഇം​ഗ്ല​ണ്ടി​ൽ മ​ഴ​തി​മി​ർ​ത്തു പെ​യ്യു​ന്ന കാ​ല​ത്ത്​ എ​ന്തി​ന്​ ലോ​ക​ക​പ്പ്​ ന​ട​ത്തു​​ ന്നു​വെ​ന്ന്​ ആ​രാ​ധ​ക​ർ ചോ​ദി​ച്ചാ​ൽ അ​ദ്​​ഭു​ത​പ്പെ​ടേ​ണ്ട. ലോ​ക​ക​പ്പി​ൽ 11 ക​ളി പി​ന്നി​ടു​േ​മ്പാ​ഴേ ​ക്കും മ​ഴ​വി​ല്ല​നാ​യ​ത്​ ര​ണ്ട്​ ക​ളി​യി​ൽ. ഒ​രു ക​ളി​യു​ടെ പാ​തി മു​ട​ക്കി​യ​േ​പ്പാ​ൾ, വെ​ള്ളി​യാ​ഴ്​​ച ശ്രീ​ല​ങ്ക-​പാ​കി​സ്​​താ​ൻ മ​ത്സ​രം മു​ഴു​വ​ൻ മു​ട​ക്കി. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ വി​വി​ധ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ തു​ട​ർ​ച്ച​യാ​യി മ​ഴ​മു​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​ൻ ടീ​മി​​െൻറ പ​രി​ശീ​ല​നം മ​ഴ​കാ​ര​ണം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു.

ലോ​ക​ക​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​നെ​ത്തി​യ ശ്രീ​ല​ങ്ക​ക്കും പാ​ക്കി​സ്ഥാ​നും ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​വാ​തെ ക​ളി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ഇ​രു ടീ​മും പോ​യി​ൻ​റ് വീ​തം വെ​ച്ച് പി​രി​ഞ്ഞു. ക​ളി​ച്ച ര​ണ്ട് ക​ളി​യി​ൽ ഒ​രു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി മു​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ ഇ​രു​വ​ർ​ക്കും മ​ത്സ​രം ഫ​ല​മി​ല്ലാ​തെ പോ​യ​ത് ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വ​രും മ​ത്സ​ര​ങ്ങ​ളി​ലെ ജ​യം നി​ർ​ണാ​യ​ക​മാ​കും. വി​ൻ​ഡീ​സി​നെ​തി​രെ ഏ​ഴു​വി​ക്ക​റ്റ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ പാ​ക് ടീം ​ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ 14 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചി​രു​ന്നു. ശ്രീ​ല​ങ്ക​ൻ ടീ​മാ​ക​ട്ടെ കീ​വി​സി​നോ​ട് 10 വി​ക്ക​റ്റി​ന് ത​ക​ർ​ന്ന​ടി​ഞ്ഞ് അ​ഫ്്ഗാ​നെ 34 റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് ടൂ​ർ​ണ​മ​െൻറി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ലോ​ക​ക​പ്പ് ആ​ദ്യ ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ര​ണ്ട് ക​ളി​യി​ൽ മ​ഴ വി​ധി നി​ർ​ണ​യി​ച്ചു. ലോ​ക​ക​പ്പി​ലെ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ പ​ല​തും നേ​ര​ത്തെ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ലോ​ക​ക​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ല​ണ്ട​നി​ലും കാ​ർ​ഡി​ഫി​ലും നോ​ട്ടി​ങ്ഹാ​മി​ലും ബ്രി​സ്്റ്റ​ളി​ലും ബ​ർ​മിം​ങ്ഹാ​മി​ലു​മെ​ല്ലാം വ​രും ആ​ഴ്ച​യി​ൽ മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട്. പ്ര​വ​ച​നം പോ​ലെ ക​ളി മ​ഴ​യെ​ടു​ത്താ​ൽ ടൂ​ർ​ണ​മ​െൻറ് വി​ര​സ​മാ​കും.
Show Full Article
TAGS:ICC World Cup 2019 
News Summary - icc world cup 2019
Next Story